കുവൈത്ത് സിറ്റി: രാജ്യത്ത് പുതുവർഷത്തിലെ ആദ്യ ദിനത്തിൽ ജനിച്ചത് 27 കുട്ടികൾ. സർക്കാർ ആശുപത്രികളിൽ 13 കുവൈത്തികൾ ഉൾപ്പെടെ ഈ വർഷത്തിന്റെ ആദ്യ ദിനത്തിൽ ആകെ 27 പ്രസവങ്ങളാണ് രേഖപ്പെടുത്തിയതെന്ന് അധികൃതർ വ്യക്തമാക്കി. 12:01ന് ജാബിർ അൽ അഹമ്മദ് ഹോസ്പിറ്റലിൽ ജനിച്ച ആൺകുട്ടിയാണ് ഇതിൽ ആദ്യത്തേതെന്ന് അൽ അൻബ പത്രം റിപ്പോർട്ട് ചെയ്തു.
ഫർവാനിയ ആശുപത്രിയിൽ പുലർച്ച 1:08ന് ജനിച്ച ഈജിപ്ഷ്യൻ ആൺകുട്ടിയാണ് രണ്ടാമത്തെ കുഞ്ഞ്. മൂന്നാമത്തേത് ജാബിർ അൽ അഹമ്മദ് ഹോസ്പിറ്റലിൽ പുലർച്ച 1.49ന് ജനിച്ച കുവൈത്തിലെ ആൺകുട്ടിയാണ്. നാലാമത്തേത് കുവൈത്തിലെ അദാൻ ഹോസ്പിറ്റലിൽ പുലർച്ച 2.04ന് ജനിച്ച കുഞ്ഞാണ്. അഞ്ചാമത്തേത് ജഹ്റ ഹോസ്പിറ്റലിൽ പുലർച്ച 2.17ന് ജനിച്ച പെൺകുട്ടിയും ആറാമത് മെറ്റേണിറ്റി ഹോസ്പിറ്റലിൽ പുലർച്ച 2:25ന് ജനിച്ച സിറിയൻ പെൺകുഞ്ഞുമാണ്. സിസേറിയനിലൂടെ രണ്ട് ഇരട്ടക്കുട്ടികളുടെ ജനനത്തിനും അദാൻ ആശുപത്രി സാക്ഷ്യം വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.