അന്താരാഷ്ട്ര വിമാനത്താവളത്തിൽ പ്രതിദിനം എത്തുന്നത് 30,000 പേർ

കു​വൈ​ത്ത് സി​റ്റി: വേ​ന​ല​വ​ധി​ക്കാ​ലം അ​വ​സാ​ന​ത്തി​ലെ​ത്തു​ക​യും സ്കൂ​ളു​ക​ൾ തു​റ​ക്കാ​ൻ സ​മ​യ​മാ​കു​ക​യും ചെ​യ്ത​തോ​ടെ കു​വൈ​ത്തി​ലേ​ക്ക് ത​ദ്ദേ​ശീ​യ​രു​ടെ​യും പ്ര​വാ​സി​ക​ളു​ടെ​യും ഒ​ഴു​ക്ക്. ഇ​തോ​ടെ കു​വൈ​ത്തി​ലേ​ക്കു​ള്ള വി​മാ​ന​ങ്ങ​ളി​ലും തി​ര​ക്കേ​റി.

ഈ ​മാ​സം അ​വ​സാ​നം വ​രെ​യു​ള്ള വി​മാ​ന ടി​ക്ക​റ്റു​ക​ളും ഭൂ​രി​പ​ക്ഷ​വും വി​റ്റു​പോ​യി​ട്ടു​ണ്ട്. ടി​ക്ക​റ്റ് നി​ര​ക്കും ഉ​യ​ർ​ന്ന നി​ല​യി​ലാ​ണ്. ആ​ളു​ക​ൾ തി​രി​ച്ചെ​ത്തി​ത്തു​ട​ങ്ങി​യ​തോ​ടെ കു​വൈ​ത്ത് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലും തി​ര​ക്കേ​റി. ക​ഴി​ഞ്ഞ ര​ണ്ടു ദി​വ​സ​ത്തി​നു​ള്ളി​ൽ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള 340 വി​മാ​ന​ങ്ങ​ളാ​ണ് കു​വൈ​ത്ത് വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഇ​റ​ങ്ങി​യ​ത്.

കേ​ര​ള​ത്തി​ൽ​നി​ന്നു മ​ട​ങ്ങു​ന്ന പ്ര​വാ​സി​ക​ളു​ടെ എ​ണ്ണ​വും കൂ​ടി​യി​ട്ടു​ണ്ട്. ഇ​ന്ത്യ, ഈ​ജി​പ്ത്, സൗ​ദി അ​റേ​ബ്യ, തു​ർ​ക്കി, ദു​ബൈ എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നാ​ണ് കൂ​ടു​ത​ൽ യാ​ത്ര​ക്കാ​ർ.

ഇ​തോ​ടെ 25,000നും 30,000​നും ഇ​ട​യി​ലു​ള്ള യാ​ത്ര​ക്കാ​ർ പ്ര​തി​ദി​നം കു​വൈ​ത്തി​ൽ എ​ത്തു​ന്നു​ണ്ടെ​ന്ന് ക​ണ​ക്കാ​ക്കു​ന്നു.

Tags:    
News Summary - 30,000 people arrive at the international airport every day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.