കുവൈത്ത് സിറ്റി: ഗസ്സക്കുള്ള സഹായവുമായി കുവൈത്തിൽനിന്നുള്ള 31ാമത് ദുരിതാശ്വാസ വിമാനം വ്യാഴാഴ്ച ഈജിപ്തിലെ അൽ അരിഷ് വിമാനത്താവളത്തിലെത്തി. 10 ടൺ മെഡിക്കൽ സാമഗ്രികൾ അടങ്ങുന്നതാണ് സഹായം. ഫലസ്തീനികളുടെ ദുരിതങ്ങൾ ലഘൂകരിക്കുന്നതിനായി സഹായങ്ങൾ എത്തിക്കാൻ കുവൈത്ത് എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്ന് കുവൈത്ത് റെഡ് ക്രസന്റ് സൊസൈറ്റിയിലെ (കെ.ആർ.സി.എസ്) ഡിസാസ്റ്റർ ആൻഡ് എമർജൻസി മാനേജ്മെന്റ് ഡയറക്ടർ യൂസഫ് അൽ മരാജ് പറഞ്ഞു.
അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് നിർദേശപ്രകാരം രാജ്യത്തെ വിവിധ മന്ത്രാലയങ്ങളുടെയും സ്ഥാപനങ്ങളുടെയും ശക്തമായ പിന്തുണ സഹായ വിതരണത്തിനുണ്ട്. ഗസ്സയിൽ ദുരിതമനുഭവിക്കുന്നവർക്ക് കൂടുതൽ സഹായം നൽകാനുള്ള ശ്രമങ്ങൾ കെ.ആർ.സി.എസ് ഊർജിതമാക്കുമെന്നും ചൂണ്ടിക്കാട്ടി.നം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.