കുവൈത്ത് സിറ്റി: കുവൈത്തിൽ ജയിലിൽ കഴിയുന്നത് 386 ഇന്ത്യക്കാർ. വിദേശരാജ്യങ്ങളിൽ ആകെ ജയിലിൽ കഴിയുന്നത് 9728 ഇന്ത്യക്കാരാണ്. കേന്ദ്ര വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിങ് ലോക്സഭയിലാണ് ഇക്കാര്യം അറിയിച്ചത്. കൊടിക്കുന്നിൽ സുരേഷ് എം.പിയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി. യു.എ.ഇ യിൽ 2308 പേർ ഇവിടെ തടവിൽ കഴിയുന്നു.
സൗദി അറേബ്യയിൽ 2594 ഇന്ത്യൻ പൗരന്മാർ തടവിൽ കഴിയുന്നു. നേപ്പാളിൽ 1282, ഖത്തറിൽ 588, കുവൈത്തിൽ 386, മലേഷ്യയിൽ 379, ബഹ്റൈനിൽ 313, ചൈനയിൽ 174, പാകിസ്താനിൽ 42, അഫ്ഗാനിസ്താനിൽ എട്ട് എന്നിങ്ങനെയാണ് തടവുകാരുടെ എണ്ണം. നിലവിൽ 31 രാജ്യങ്ങളുമായി തടവുകാരുടെ കൈമാറ്റം സംബന്ധിച്ച് ഇന്ത്യക്ക് കരാറുണ്ട്. ഇതനുസരിച്ച് ഈ രാജ്യങ്ങളിൽ തടവിലുള്ള ഇന്ത്യക്കാരെ ഇന്ത്യയിലേക്ക് കൊണ്ടുവരാനാവും. ഇവർ ശിക്ഷയുടെ ബാക്കി കാലാവധി ഇന്ത്യയിൽ അനുഭവിച്ചാൽ മതിയെന്നും മന്ത്രിയുടെ മറുപടിയിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.