വിദേശ രാജ്യങ്ങളിൽ 9728 ഇന്ത്യക്കാർ; കുവൈത്ത് ജയിലിൽ കഴിയുന്നത് 386 ഇന്ത്യക്കാർ
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ ജയിലിൽ കഴിയുന്നത് 386 ഇന്ത്യക്കാർ. വിദേശരാജ്യങ്ങളിൽ ആകെ ജയിലിൽ കഴിയുന്നത് 9728 ഇന്ത്യക്കാരാണ്. കേന്ദ്ര വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിങ് ലോക്സഭയിലാണ് ഇക്കാര്യം അറിയിച്ചത്. കൊടിക്കുന്നിൽ സുരേഷ് എം.പിയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി. യു.എ.ഇ യിൽ 2308 പേർ ഇവിടെ തടവിൽ കഴിയുന്നു.
സൗദി അറേബ്യയിൽ 2594 ഇന്ത്യൻ പൗരന്മാർ തടവിൽ കഴിയുന്നു. നേപ്പാളിൽ 1282, ഖത്തറിൽ 588, കുവൈത്തിൽ 386, മലേഷ്യയിൽ 379, ബഹ്റൈനിൽ 313, ചൈനയിൽ 174, പാകിസ്താനിൽ 42, അഫ്ഗാനിസ്താനിൽ എട്ട് എന്നിങ്ങനെയാണ് തടവുകാരുടെ എണ്ണം. നിലവിൽ 31 രാജ്യങ്ങളുമായി തടവുകാരുടെ കൈമാറ്റം സംബന്ധിച്ച് ഇന്ത്യക്ക് കരാറുണ്ട്. ഇതനുസരിച്ച് ഈ രാജ്യങ്ങളിൽ തടവിലുള്ള ഇന്ത്യക്കാരെ ഇന്ത്യയിലേക്ക് കൊണ്ടുവരാനാവും. ഇവർ ശിക്ഷയുടെ ബാക്കി കാലാവധി ഇന്ത്യയിൽ അനുഭവിച്ചാൽ മതിയെന്നും മന്ത്രിയുടെ മറുപടിയിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.