കുവൈത്ത് സിറ്റി: 4041 സ്വദേശികൾ തൊഴിലിന് അപേക്ഷിച്ച് കാത്തിരിക്കുന്നതായി സിവിൽ സർവിസ് ബ്യൂറോ അധികൃതർ വ്യക്തമാക്കി. ഇതിൽ 2837 പേർ ബിരുദ യോഗ്യതയുള്ളവരും 557 പേർ ഡിപ്ലോമക്കാരും 144 പേർ ഹൈസ്കൂൾ വിദ്യാഭ്യാസമുള്ളവരും 309 പേർ സെക്കൻഡറി വിദ്യാഭ്യാസമുള്ളവരും 187 പേർ ഇൻറർ മീഡിയറ്റ് സർട്ടിഫിക്കറ്റുള്ളവരുമാണ്. സ്വദേശിവത്കരണ ഭാഗമായി വിവിധ സർക്കാർ വകുപ്പുകളിൽനിന്ന് സാധ്യമാവുന്നിടത്തോളം വിദേശികളെ ഒഴിവാക്കി ഇവർക്ക് ജോലി നൽകുമെന്ന് അധികൃതർ വ്യക്തമാക്കി.
സർക്കാർ വകുപ്പുകളിൽ ജോലി ലഭിക്കുന്നതിന് സ്വദേശി ഉദ്യോഗാർഥികളിൽനിന്ന് അപേക്ഷ സ്വീകരിക്കുന്നതിെൻറ അടുത്ത ഘട്ടം ഡിസംബറിൽ ആരംഭിക്കും. എല്ലാ പ്രവൃത്തി ദിവസങ്ങളിലും കമീഷൻ ആസ്ഥാനത്തെത്തി സ്വദേശികൾക്ക് നേരിട്ട് അപേക്ഷ സമർപ്പിക്കാം. ഇതിന് പുറമെ 24 മണിക്കൂറും രജിസ്റ്റര്‍ ചെയ്യാനുള്ള സൗകര്യങ്ങള്‍ സിവില്‍ സര്‍വിസ് കമീഷൻ വെബ്‌സൈറ്റില്‍ ഒരുക്കിയിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി. 18 വയസ്സ് തികഞ്ഞ സ്വദേശികള്‍ക്കു മാത്രമേ അപേക്ഷിക്കാനാവൂ. ഇവർ കൂടി എത്തുന്നതോടെ തൊഴിലിന് അപേക്ഷിച്ച് കാത്തിരിക്കുന്നവരുടെ എണ്ണം വീണ്ടും വർധിക്കും. വിവിധ സർക്കാർ വകുപ്പുകളിൽ സ്വദേശിവത്കരണത്തിന് വേഗം കൂട്ടാൻ ഇത് അധികൃതരെ പ്രേരിപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.