റി​യ​ൽ എ​സ്​​റ്റേ​റ്റ്​ യൂ​നി​യ​ൻ ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ 

61,000 അപ്പാർട്മെൻറുകൾ ഒഴിഞ്ഞുകിടക്കുന്നു

കു​വൈ​ത്ത്​ സി​റ്റി: കോ​വി​ഡ്​ പ്ര​തി​സ​ന്ധി റി​യ​ൽ എ​സ്​​റ്റേ​റ്റ്​ മേ​ഖ​ല​യെ കാ​ര്യ​മാ​യി ബാ​ധി​ച്ചു​വെ​ന്നും 61,000 അ​പ്പാ​ർ​ട്മെൻറു​ൾ ഒ​ഴി​ഞ്ഞു​കി​ട​ക്കു​െ​ന്ന​ന്നും റി​യ​ൽ എ​സ്​​റ്റേ​റ്റ്​ യൂ​നി​യ​ൻ. താ​മ​സ​ക്കാ​രു​ള്ള അ​പ്പാ​ർ​ട്മെൻറു​ക​ൾ 3,35,100 എ​ണ്ണം ആ​ണ്. 84.6 ശ​ത​മാ​ണ്​ ഒ​ക്യു​പെ​ൻ​സി.

കോ​വി​ഡ്​ കാ​ല​ത്ത്​ അ​പ്പാ​ർ​ട്മെൻറു​ക​ളു​ടെ വാ​ട​ക​യി​ൽ 10 മു​ത​ൽ 15 ശ​ത​മാ​നം വ​രെ കു​റ​വു​ണ്ടാ​യി. 2024ലെ ​ശ​രാ​ശ​രി വാ​ട​ക 2020ലെ ​നി​ല​യി​ൽ ആ​കു​മെ​ന്നും എ​ന്നാ​ൽ 2019ലേ​തി​നേ​ക്കാ​ൾ കു​റ​വാ​യി​രി​ക്കു​മെ​ന്നു​മാ​ണ്​ വി​ല​യി​രു​ത്ത​ൽ. വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ റി​യ​ൽ എ​സ്​​റ്റേ​റ്റ്​​ ഗൈ​ഡി​െൻറ പു​തി​യ പ​തി​പ്പ്​ പ്ര​കാ​ശ​നം ചെ​യ്​​തു. വി​ദേ​ശി കു​ടും​ബ​ങ്ങ​ളു​ടെ ഒ​ഴി​ഞ്ഞു​പോ​ക്ക് രാ​ജ്യ​ത്ത് റി​യ​ൽ എ​സ്​​റ്റേ​റ്റ് മേ​ഖ​ല​യെ ത​ള​ർ​ത്തു​ന്നു​ണ്ട്.

കു​ടും​ബ​ങ്ങ​ൾ കൂ​ട്ട​ത്തോ​ടെ നാ​ട്ടി​ൽ പോ​യ​ത്​ ഫ്ലാ​റ്റു​ക​ൾ വ​ലി​യ​തോ​തി​ൽ കാ​ലി​യാ​വാ​നി​ട​യാ​യി. വി​ദേ​ശി​ക​ളു​ടെ പ്ര​വേ​ശ​ന വി​ല​ക്ക്​ കാ​ര​ണം നി​ര​വ​ധി പേ​ർ നാ​ട്ടി​ൽ കു​ടു​ങ്ങി​ക്കി​ട​ക്കു​ക​യാ​ണ്. സ്വ​ദേ​ശി​വ​ത്​​ക​ര​ണ​വും ജീ​വി​ത​ച്ചെ​ല​വ്​ വ​ർ​ധി​ച്ച​തും കാ​ര​ണം വി​ദേ​ശി കു​ടും​ബ​ങ്ങ​ൾ കു​റ​ഞ്ഞു. ജീ​വി​ത​ച്ചെ​ല​വു​ക​ൾ വ​ർ​ധി​ച്ച​തി​നാ​ൽ വി​ദേ​ശി​ക​ൾ കു​ടും​ബ​ങ്ങ​ളെ നാ​ട്ടി​ലേ​ക്ക് പ​റ​ഞ്ഞു​വി​ട്ട​താ​ണ് ഈ ​മേ​ഖ​ല​യി​ൽ പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​ക്കി​യ​ത്.

ഫ​ഹാ​ഹീ​ൽ, ജ​ലീ​ബ്​ അ​ൽ ശു​യൂ​ഖ്, മം​ഗ​ഫ്, അ​ബൂ​ഹ​ലീ​ഫ, സാ​ൽ​മി​യ, ഖൈ​ത്താ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ൽ ഒ​ഴി​ഞ്ഞു​കി​ട​ക്കു​ന്ന ഫ്ലാ​റ്റു​ക​ൾ നി​ര​വ​ധി​യാ​ണ്. താ​മ​സ​ക്കാ​രെ കി​ട്ടാ​ത്ത​തി​നാ​ൽ പ​ല​യി​ട​ത്തും വാ​ട​ക കു​റ​ച്ചു. വാ​ട​ക​ക്ക് ആ​ളെ ആ​വ​ശ്യ​മു​ണ്ടെ​ന്ന ബോ​ർ​ഡു​ക​ൾ മി​ക്ക കെ​ട്ടി​ട​ങ്ങ​ളു​ടെ​യും മു​ന്നി​ലു​ണ്ട്.

ഇ​തി​നി​ട​യി​ലും പു​തി​യ ഫ്ലാ​റ്റ് സ​മു​ച്ച​യ​ങ്ങ​ളു​ടെ നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ന്നു​വെ​ന്ന​താ​ണ്​ കൗ​തു​കം.വ​രും​മാ​സ​ങ്ങ​ളി​ൽ റി​യ​ൽ എ​സ്​​റ്റേ​റ്റ്​ മേ​ഖ​ല കൂ​ടു​ത​ൽ സ​മ്മ​ർ​ദ​ത്തി​ലേ​ക്ക്​ നീ​ങ്ങു​മെ​ന്നും ഇ​നി​യും അ​പ്പാ​ർ​ട്മെൻറു​ക​ൾ ഒ​ഴി​യു​ന്ന​ത്​ വാ​ട​ക കു​റ​ക്കാ​ൻ ഉ​ട​മ​ക​ളെ നി​ർ​ബ​ന്ധി​ത​രാ​ക്കു​മെ​ന്നു​മാ​ണ്​ റി​യ​ൽ എ​സ്​​റ്റേ​റ്റ്​ യൂ​നി​യ​ൻ ന​ൽ​കു​ന്ന സൂ​ച​ന.

Tags:    
News Summary - 61,000 apartments are vacant

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.