കുവൈത്തിൽ 633 പേർക്ക്​ കൂടി കോവിഡ്​; 798 പേർക്ക്​ രോഗമുക്​തി

കുവൈത്ത്​ സിറ്റി: കുവൈത്തിൽ 633 പേർക്ക്​ കൂടി കോവിഡ്​ സ്ഥിരീകരിച്ചു. ഇതുവരെ 83578 പേർക്കാണ്​ വൈറസ്​ ബാധിച്ചത്​. വെള്ളിയാഴ്​​​ച 798 പേർ ഉൾപ്പെടെ 75,320 പേർ രോഗമുക്​തി നേടി. മൂന്നുപേർ കൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ്​ മരണം 525 ആയി. ബാക്കി 7733 പേരാണ്​ ചികിത്സയിലുള്ളത്​. 94 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്​. 4317 പേർക്കാണ്​ പുതുതായി കോവിഡ്​ പരിശോധന നടത്തിയത്​. അഹ്​മദി ഹെൽത്​ ഡിസ്​ട്രിക്​ടിൽ 170 പേർ, ഹവല്ലി ഹെൽത്​ ഡിസ്​ട്രിക്​ടിൽ 150 പേർ, ഫർവാനിയ ഹെൽത്​ ഡിസ്​ട്രിക്​ടിൽ 123 പേർ, ജഹ്​റ ഹെൽത്​ ഡിസ്​ട്രിക്​ടിൽ 97 പേർ, കാപിറ്റൽ ഹെൽത്​ ഡിസ്​ട്രിക്​ടിൽ 93 പേർ എന്നിങ്ങനെയാണ്​ പുതുതായി കോവിഡ്​ ബാധിതരായത്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.