കുവൈത്തിൽ 667 പേർക്ക്​ കൂടി കോവിഡ്​; 552 പേർക്ക്​ രോഗമുക്​തി

കുവൈത്ത്​ സിറ്റി: കുവൈത്തിൽ 667 പേർക്ക്​ കൂടി കോവിഡ്​ സ്ഥിരീകരിച്ചു. ഇതുവരെ 86478 പേർക്കാണ്​ വൈറസ്​ ബാധിച്ചത്​. ബുധനാഴ്​​​ച 552 പേർ ഉൾപ്പെടെ 78,209 പേർ രോഗമുക്​തി നേടി. ഒരാൾ കൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ്​ മരണം 535 ആയി. ബാക്കി 7734 പേരാണ്​ ചികിത്സയിലുള്ളത്​. 92 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്​. 4425 പേർക്കാണ്​ പുതുതായി കോവിഡ്​ പരിശോധന നടത്തിയത്​. അഹ്​മദി ഹെൽത്​ ഡിസ്​ട്രിക്​ടിൽ 183 പേർ, ഹവല്ലി ഹെൽത്​ ഡിസ്​ട്രിക്​ടിൽ 136 പേർ, കാപിറ്റൽ ഹെൽത്​ ഡിസ്​ട്രിക്​ടിൽ 130 പേർ, ഫർവാനിയ ഹെൽത്​ ഡിസ്​ട്രിക്​ടിൽ 125 പേർ, ജഹ്​റ ഹെൽത്​ ഡിസ്​ട്രിക്​ടിൽ 93 പേർ എന്നിങ്ങനെയാണ്​ പുതുതായി കോവിഡ്​ ബാധിതരായത്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.