Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Sep 2020 10:49 AM GMT Updated On
date_range 2 Sep 2020 10:49 AM GMTകുവൈത്തിൽ 667 പേർക്ക് കൂടി കോവിഡ്; 552 പേർക്ക് രോഗമുക്തി
text_fieldsbookmark_border
കുവൈത്ത് സിറ്റി: കുവൈത്തിൽ 667 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതുവരെ 86478 പേർക്കാണ് വൈറസ് ബാധിച്ചത്. ബുധനാഴ്ച 552 പേർ ഉൾപ്പെടെ 78,209 പേർ രോഗമുക്തി നേടി. ഒരാൾ കൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ് മരണം 535 ആയി. ബാക്കി 7734 പേരാണ് ചികിത്സയിലുള്ളത്. 92 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. 4425 പേർക്കാണ് പുതുതായി കോവിഡ് പരിശോധന നടത്തിയത്. അഹ്മദി ഹെൽത് ഡിസ്ട്രിക്ടിൽ 183 പേർ, ഹവല്ലി ഹെൽത് ഡിസ്ട്രിക്ടിൽ 136 പേർ, കാപിറ്റൽ ഹെൽത് ഡിസ്ട്രിക്ടിൽ 130 പേർ, ഫർവാനിയ ഹെൽത് ഡിസ്ട്രിക്ടിൽ 125 പേർ, ജഹ്റ ഹെൽത് ഡിസ്ട്രിക്ടിൽ 93 പേർ എന്നിങ്ങനെയാണ് പുതുതായി കോവിഡ് ബാധിതരായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story