കുവൈത്തിൽ കോവിഡ്​ ബാധിതരുടെ ഇരട്ടിയിലേറെ രോഗമുക്​തി

കുവൈത്ത്​ സിറ്റി: കുവൈത്തിൽ പുതിയ കോവിഡ്​ ബാധിതരുടെ ഇരട്ടിയിലേറെ രോഗമുക്​തി. തിങ്കളാഴ്​ച 156 ഇന്ത്യക്കാർ ഉൾപ്പെടെ 719 പേർക്ക്​ പുതുതായി കോവിഡ്​ റിപ്പോർട്ട്​ ചെയ്​തപ്പോൾ 1513 പേർ രോഗമുക്​തി നേടി. ഇതുവരെ 27,762 പേർക്കാണ്​ വൈറസ്​ ബാധിച്ചത്​. ഇതിൽ 12899 പേ​ർ രോഗമുക്​തരായി.

എട്ടുപേർ കൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ്​ മരണം 220 ആയി. ബാക്കി 14,643 പേരാണ്​ ചികിത്സയിലുള്ളത്​. ഇതിൽ 204 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്​. ഫർവാനിയ ഗവർണറേറ്റിൽ 209 പേർ, അഹ്​മദി ഗവർണറേറ്റിൽ 184 പേർ, ജഹ്​റ ഗവർണറ്റേിൽ 170 പേർ, ഹവല്ലി ഗവർണറേറ്റിൽ 101 പേർ, കാപിറ്റൽ ഗവർണറേറ്റിൽ 55 പേർ എന്നിങ്ങനെ കേസുകൾ റിപ്പോർട്ട്​ ചെയ്​തു.

റെസിഡൻഷ്യൽ ഏരിയ അടിസ്ഥാനമാക്കിയാൽ ഫർവാനിയ 57, ജലീബ്​ അൽ ശുയൂഖ്​ 45, മഹബൂല 42, അബ്​ദലി 39, സാൽമിയ 37, മംഗഫ്​ 31 എന്നിങ്ങനെ കേസുകൾ റിപ്പോർട്ട്​ ചെയ്​തു.

Tags:    
News Summary - 719 more covid in kuwait

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.