കുവൈത്തിൽ 813 പേർക്ക്​ കൂടി കോവിഡ്​; 886 പേർക്ക്​ രോഗമുക്​തി

കുവൈത്ത്​ സിറ്റി: കുവൈത്തിൽ 813 പേർക്ക്​ കൂടി കോവിഡ്​ സ്ഥിരീകരിച്ചു. ഇതുവരെ 48,672 പേർക്കാണ്​ വൈറസ്​ ബാധിച്ചത്​. വെള്ളിയാഴ്​ച 886 പേർ ഉൾപ്പെടെ 39,276 പേർ രോഗമുക്​തി നേടി. ഒരാൾകൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ്​ മരണം 360 ആയി. ബാക്കി 9036 പേരാണ്​ ചികിത്സയിലുള്ളത്​. 144 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്​.

അഹ്​മദി ഗവർണറേറ്റിൽ 302, ഫർവാനിയ ഗവർണറേറ്റിൽ 191, ജഹ്​റ ഗവർണറേറ്റിൽ 161 ഹവല്ലി ഗവർണറേറ്റിൽ 87, കാപിറ്റൽ ഗവർണറേറ്റിൽ 82 എന്നിങ്ങനെയാണ്​ പുതിയ കേസുകൾ.

റെസിഡൻഷ്യൽ ഏരിയ അടിസ്ഥാനമാക്കിയാൽ മഹബൂല 75, ഫർവാനിയ 54, ജലീബ്​ അൽ ശുയൂഖ്​ 35, സഅദ്​ അൽ അബ്​ദുല്ല 28, സബാഹിയ 25, ഖസർ 25 എന്നിങ്ങനെയാണ്​ പുതിയ കേസുകൾ. 428 കുവൈത്തികൾക്കും 385 വിദേശികൾക്കുമാണ്​ പുതുതായി കോവിഡ്​ സ്ഥിരീകരിച്ചത്​.


LATEST VIDEO

Full View
Tags:    
News Summary - 813 more covid case in Kuwait

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.