കുവൈത്തിൽ 813 പേർക്ക് കൂടി കോവിഡ്; 886 പേർക്ക് രോഗമുക്തി
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ 813 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതുവരെ 48,672 പേർക്കാണ് വൈറസ് ബാധിച്ചത്. വെള്ളിയാഴ്ച 886 പേർ ഉൾപ്പെടെ 39,276 പേർ രോഗമുക്തി നേടി. ഒരാൾകൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ് മരണം 360 ആയി. ബാക്കി 9036 പേരാണ് ചികിത്സയിലുള്ളത്. 144 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്.
അഹ്മദി ഗവർണറേറ്റിൽ 302, ഫർവാനിയ ഗവർണറേറ്റിൽ 191, ജഹ്റ ഗവർണറേറ്റിൽ 161 ഹവല്ലി ഗവർണറേറ്റിൽ 87, കാപിറ്റൽ ഗവർണറേറ്റിൽ 82 എന്നിങ്ങനെയാണ് പുതിയ കേസുകൾ.
റെസിഡൻഷ്യൽ ഏരിയ അടിസ്ഥാനമാക്കിയാൽ മഹബൂല 75, ഫർവാനിയ 54, ജലീബ് അൽ ശുയൂഖ് 35, സഅദ് അൽ അബ്ദുല്ല 28, സബാഹിയ 25, ഖസർ 25 എന്നിങ്ങനെയാണ് പുതിയ കേസുകൾ. 428 കുവൈത്തികൾക്കും 385 വിദേശികൾക്കുമാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്.
LATEST VIDEO
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.