കുവൈത്ത് സിറ്റി: കുവൈത്ത് പൗരന്റെ ബാങ്ക് അക്കൗണ്ടിൽനിന്ന് 8400 ദീനാർ കവർന്നു. ബാങ്ക് കാർഡ് ബ്ലോക്ക് ചെയ്തിട്ടുണ്ടെന്നും ഡാറ്റ അപ്ഡേറ്റ് ചെയ്യണമെന്നും പറഞ്ഞ് ലഭിച്ച സന്ദേശത്തിന് മറുപടിയായി അക്കൗണ്ട് വിവരങ്ങൾ നൽകിയതാണ് ഇയാൾക്ക് വിനയായത്. ബാങ്ക് അക്കൗണ്ട് നമ്പർ, പാസ്വേഡ്, ക്രെഡിറ്റ് കാർഡ് സംബന്ധിച്ച വിവരങ്ങൾ എന്നിവ ബാങ്കിൽ നിന്ന് എന്ന വ്യാജേന ആവശ്യപ്പെടുന്നതായ വിവരത്തിന്റെ അടിസ്ഥാനത്തിൽ നേരത്തെ സെൻട്രൽ ബാങ്കും ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. ബാങ്ക് തട്ടിപ്പുകൾക്കായി പ്രത്യേക ലോബി തന്നെ പ്രവർത്തിക്കുന്നുണ്ട്. ബാങ്ക് നമ്പറിനോട് സാദൃശ്യമുള്ള നമ്പറുകളിൽനിന്ന് വിളിച്ച് സമ്മാനം ലഭിച്ചിട്ടുണ്ടെന്ന് പറഞ്ഞും വിവരങ്ങൾ കൈക്കലാക്കുന്നുണ്ട്. ഇത്തരത്തിൽ എന്തെങ്കിലും വിളിയോ സന്ദേശമോ വന്നാൽ ബാങ്കുമായി നേരിട്ട് ബന്ധപ്പെടുകയാണ് വേണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.