ലോകത്തിന്​ മുകളിൽ തലയുയർത്തി നിൽക്കുന്ന നാമം

ദുബൈ: ഓർമയിലേക്ക്​ മാഞ്ഞാലും ശൈഖ്​ ഖലീഫയുടെ പേര്​ അനശ്വരമായി ലോകത്തിന്​ മുകളിൽ തലയുയർത്തിത്തന്നെ നിൽക്കും, ബുർജ്​ ഖലീഫയിലൂടെ. യു.എ.ഇ പ്രസിഡന്‍റിന്​ രാജ്യം നൽകിയ ആദരവായിരുന്നു ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടത്തിന്​ അദ്ദേഹത്തിന്‍റെ പേരിട്ടത്​. കെട്ടിടത്തിന്‍റെ നിർമാണം തുടങ്ങിയപ്പോൾ ബുർജ്​ ദുബൈ എന്നായിരുന്നു നിശ്ചയിച്ചിരുന്നത്​. എന്നാൽ, ശൈഖ്​ ഖലീഫയോടുള്ള ആദരസൂചകമായി ബുർജ്​ ഖലീഫ എന്ന പേര്​ നൽകുകയായിരുന്നു.

'ഈ ചരിത്രനിർമിതിക്ക്​ ഒരു വലിയ മനുഷ്യന്‍റെ പേരാണ്​ ഇട്ടിരിക്കുന്നത്​' എന്നായിരുന്നു ഉദ്​ഘാടനം ചെയ്ത ശേഷം യു.എ.ഇ വൈസ്​ പ്രസിഡൻറും ​പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ്​ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂം പറഞ്ഞത്​

Tags:    
News Summary - A name that stands tall above the world

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.