കുവൈത്ത് സിറ്റി: കുവൈത്ത് കേരള മുസ്ലിം അസോസിയേഷൻ (കെ.കെ.എം.എ) ‘ഇശ്ഖേ റസൂൽ’ പരിപാടി സംഘടിപ്പിച്ചു. അബ്ബാസിയ ആർട്സ് സർക്കിൾ ഓഡിറ്റോറിയത്തിൽ കേന്ദ്ര പ്രസിഡന്റ് ഇബ്രാഹിം കുന്നിൽ സമ്മേളനം ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം കമ്മിറ്റി ചെയർമാൻ കെ.സി. അബ്ദുൽ കരീം അധ്യക്ഷത വഹിച്ചു. അമീൻ മൗലവി മുഖ്യ പ്രഭാഷണം നടത്തി. മാനവികതയിൽ അധിഷ്ഠിതമായ ജീവിതം കൊണ്ട്, ധാർമികമായി തകർന്ന ജനതയുടെ ഉന്നതമായ സാമൂഹിക മുന്നേറ്റത്തിന് നേതൃത്വം കൊടുത്ത മഹാനായ നേതാവാണ് മുഹമ്മദ് നബിയെന്ന് അദ്ദേഹം പറഞ്ഞു.
നജീബ് തെക്കേക്കാട് പ്രഭാഷണം നടത്തി. അമീൻ മൗലവിക്കുള്ള മെമന്റോ കേന്ദ്ര വർക്കിങ് പ്രസിഡന്റ് ബി.എം. ഇക്ബാലും നജീബ് തെക്കേക്കാടിനുള്ള മെമന്റോ വൈസ് ചെയർമാൻ എ.പി. അബ്ദുൽ സലാമും നൽകി. വൈസ് ചെയർമാൻ എ.പി. അബ്ദുൽ സലാം ആശംസകൾ അർപ്പിച്ചു. ഇമ്തിഹാൻ ഇക്ബാൽ ഖിറാഅത്ത് നടത്തി. ഒ.പി. ശറഫുദ്ദീൻ, ടി. നദീർ ഫർവാനിയ, ഇമ്തിഹാൻ ഇക്ബാൽ, മുഹമ്മദ് സഹദ് നൗഷാദ് എന്നിവർ ഗാനങ്ങൾ ആലപിച്ചു.
ഒ.പി. ശറഫുദ്ദീൻ, മജീദ് റവാബി, പി.എം. ജാഫർ, സിദ്ദിഖ് ചേർപ്പുളശ്ശേരി, ഖാലിദ് ബേക്കൽ, പി.എം. ഹാരിസ്, ഒ.എം. ഷാഫി, അഷ്റഫ് മാൻകാവ്, സംസം റഷീദ്, വി.കെ. നാസർ, മുഹമ്മദ് അലി കടിഞ്ഞിമൂല, ശറഫുദ്ദീൻ വള്ളി, അബ്ദുൽ ലത്തീഫ് ഷാദിയ, എം.കെ. സാബിർ സി.എം. അഷ്റഫ്, അബ്ദുൽ ലത്തീഫ് ചങ്ങളകുളം, പി.എം. ശരീഫ്, എൻജിനീയർ റഷീദ്, സജ്ബീർ അലി, അബ്ദുറഹ്മാൻ ഹവല്ലി, മുഹമ്മദ് ഖൈത്തൻ എന്നിവർ പരിപാടി ക്രമീകരിച്ചു. ഇശ്ഖേ റസൂൽ പ്രോഗ്രാം ജനറൽ കൺവീനർ അബ്ദുൽ കലാം മൗലവി സ്വാഗതവും വൈസ് ചെയർമാൻ കെ.എച്ച്. മുഹമ്മദ് കുഞ്ഞി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.