കുവൈത്ത്സിറ്റി: ചുഴലിക്കാറ്റ് നാശംവിതച്ച ലിബിയയിലേക്ക് കുവൈത്തിൽനിന്നുള്ള ഏഴാമത്തെ വിമാനവും പുറപ്പെട്ടു. പ്രധാനമന്ത്രി ശൈഖ് അഹമ്മദ് നവാഫ് അൽ അഹമ്മദ് അൽ സബാഹിന്റെ നിർദേശങ്ങളും വിദേശകാര്യ മന്ത്രി ശൈഖ് സലേം അബ്ദുല്ല അൽ സബാഹിന്റെ നിരന്തര നിരീക്ഷണവും പ്രകാരമാണ് കുവൈത്ത് ലിബിയൻ ജനതക്കു നൽകുന്ന സഹായം. കുവൈത്തിന്റെ അന്താരാഷ്ട്ര കരാറുകളോടുള്ള പ്രതിബദ്ധതയിൽനിന്നാണ് ഇത്തരമൊരു സഹായം നൽകാൻ പ്രേരിപ്പിച്ചതെന്ന് കുവൈത്ത് റെഡ് ക്രസന്റ് സൊസൈറ്റി ഡെപ്യൂട്ടി ഡയറക്ടർ അൻവർ അൽ ഹസാവി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.