സ്വ​കാ​ര്യ പാ​ർ​പ്പി​ട മേ​ഖ​ല​യി​ലെ താ​മ​സം; അ​വി​വാ​ഹി​ത​ർ​ക്കെ​തി​രെ ന​ട​പ​ടി​യു​മാ​യി ഹ​വ​ല്ലി മു​നി​സി​പ്പാ​ലി​റ്റി

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി​ലെ സാ​ൽ​മി​യ​യി​ൽ സ്വ​കാ​ര്യ പാ​ർ​പ്പി​ട മേ​ഖ​ല​യി​ൽ താ​മ​സി​ക്കു​ന്ന അ​വി​വാ​ഹി​ത​ർ​ക്കെ​തി​രെ ന​ട​പ​ടി​യു​മാ​യി ഹ​വ​ല്ലി മു​നി​സി​പ്പാ​ലി​റ്റി. സ്വ​ദേ​ശി പാ​ർ​പ്പി​ട മേ​ഖ​ല​യി​ൽ

വി​ദേ​ശി​ക​ൾ​ക്ക് താ​മ​സം അ​നു​വ​ദി​ക്കു​ന്ന​താ​യി പ​രാ​തി​ക​ൾ വ​ർ​ധി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് മു​നി​സി​പ്പാ​ലി​റ്റി ന​ട​പ​ടി​ക​ൾ ശ​ക്ത​മാ​ക്കി​യ​ത്.

സാ​ൽ​മി​യ​യി​ലെ 11, 12 ബ്ലോ​ക്കു​ക​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി. സ്വ​ദേ​ശി​ക​ൾ​ക്ക് സ​ർ​ക്കാ​ർ ഭ​വ​ന​പ​ദ്ധ​തി​യി​ലൂ​ടെ ല​ഭി​ച്ച വീ​ടു​ക​ൾ വി​ദേ​ശി​ക​ളാ​യ അ​വി​വാ​ഹി​ത​ർ​ക്ക് വാ​ട​ക​ക്ക് ന​ൽ​കി​വ​ന്ന​താ​ണ് പി​ടി​കൂ​ടി​യ​ത്. സ്വ​ദേ​ശി​ക​ളു​ടെ റെ​സി​ഡ​ൻ​ഷ്യ​ൽ ഏ​രി​യ​യി​ൽ വി​ദേ​ശി​ക​ൾ താ​മ​സി​ക്കു​ന്ന​ത് മു​നി​സി​പ്പ​ൽ ച​ട്ട​പ്ര​കാ​രം നി​യ​മ​ലം​ഘ​ന​മാ​ണ്. ഇ​ത് വി​വി​ധ സാ​മൂ​ഹി​ക-​സു​ര​ക്ഷ പ്ര​ശ്ന​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​വു​ന്നു​ണ്ടെ​ന്നാ​ണ് അ​ധി​കൃ​ത​രു​ടെ വി​ല​യി​രു​ത്ത​ൽ.

Tags:    
News Summary - Act against unmarried people living in private residences Yumai Haveli Municipality

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.