കു​വൈ​ത്ത് അ​തി​ർ​ത്തി​യി​ൽ വാ​ഹ​ന​ങ്ങ​ൾ

കു​വൈ​ത്ത് സി​റ്റി: ഗ​താ​ഗ​ത നി​യ​മ​ലം​ഘ​ന​ങ്ങ​ൾ​ക്ക് പി​ഴ ഒ​ടു​ക്കി​യി​ട്ടി​ല്ലെ​ങ്കി​ൽ ഇ​നി മു​ത​ൽ പ്ര​വാ​സി​ക​ൾ​ക്ക് ആ ​വാ​ഹ​ന​വു​മാ​യി രാ​ജ്യ​ത്തി​ന് പു​റ​ത്തേ​ക്ക് സ​ഞ്ച​രി​ക്കാ​ൻ ക​ഴി​യി​ല്ല. നി​യ​മ​ലം​ഘ​ന​ങ്ങ​ളു​ടെ പി​ഴ അ​ട​ച്ചാ​ല്‍ മാ​ത്ര​മെ ഇ​ത്ത​രം വാ​ഹ​ന​ങ്ങ​ള്‍ക്ക് രാ​ജ്യാ​തി​ർ​ത്തി​യി​ൽ​നി​ന്ന് പു​റ​ത്തേ​ക്ക് പോ​കാ​ന്‍ അ​നു​മ​തി ല​ഭി​ക്കൂ എ​ന്ന് ട്രാ​ഫി​ക് അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി. നി​യ​മം വ്യാ​ഴാ​ഴ്ച മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ല്‍ വ​ന്ന​താ​യി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

നി​രീ​ക്ഷ​ണ കാ​മ​റ​ക​ളി​ലും മ​റ്റു സം​വി​ധാ​ന​ങ്ങ​ളി​ലും പ​ക​ര്‍ത്തു​ന്ന ഗ​താ​ഗ​ത നി​യ​മ​ലം​ഘ​ന​ങ്ങ​ള്‍ ഉ​ണ്ടെ​ങ്കി​ല്‍ രാ​ജ്യാ​തി​ർ​ത്തി​ക​ളി​ൽ സ​ജ്ജീ​ക​രി​ച്ചി​രി​ക്കു​ന്ന ക​ല​ക്ഷ​ൻ പോ​യ​ന്റു​ക​ൾ വ​ഴി പി​ഴ അ​ട​ക്കാ​ന്‍ ക​ഴി​യും. ഇ​വ അ​ട​ച്ച് നി​യ​മ​പ്ര​ശ്ന​ങ്ങ​ൾ അ​വ​സാ​ന​പ്പി​ച്ചാ​ൽ മാ​ത്ര​മെ വാ​ഹ​ന​ങ്ങ​ൾ അ​തി​ർ​ത്തി ക​ട​ത്തി വി​ടൂ.

ഗ​താ​ഗ​ത നി​യ​മ​ലം​ഘ​ന​ങ്ങ​ൾ​ക്ക് പി​ഴ ഈ​ടാ​ക്കു​ന്ന​തി​ൽ ജി.​സി.​സി രാ​ഷ്ട്ര​ങ്ങ​ൾ​ക്കി​ട​യി​ലും ഏ​കോ​പ​നം ന​ട​ന്നു​വ​രു​ക​യാ​ണ്. എ​ല്ലാ ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളെ​യും ബ​ന്ധി​പ്പി​ക്കു​ന്ന ഏ​കീ​കൃ​ത ട്രാ​ഫി​ക് സം​വി​ധാ​നം വൈ​കാ​തെ നി​ല​വി​ൽ വ​രും. ഇ​തി​ന്റെ ആ​ദ്യ​ഘ​ട്ട​മാ​യി കു​വൈ​ത്തും ഖ​ത്ത​റും ക​ഴി​ഞ്ഞ മാ​സം ക​രാ​റി​ല്‍ ഒ​പ്പു​വെ​ച്ചി​രു​ന്നു. ഇ​തു​പ്ര​കാ​രം ഇ​രു രാ​ജ്യ​ങ്ങ​ളി​ലും ന​ട​ക്കു​ന്ന ഗ​താ​ഗ​ത നി​യ​മ​ലം​ഘ​ന വി​വ​ര​ങ്ങ​ൾ പ​ര​സ്പ​രം പ​ങ്കു​വെ​ക്കും. ഒ​രു രാ​ജ്യ​ത്ത് നി​യ​മ​ലം​ഘ​നം ന​ട​ത്തി അ​തി​ർ​ത്തി ക​ട​ന്നാ​ലും ര​ക്ഷ​പ്പെ​ടി​ല്ല.

Tags:    
News Summary - Act in effect-You have to pay a fine to cross the border

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.