കുവൈത്ത് സിറ്റി: അധിക മത്സ്യബന്ധന ലൈസൻസുകൾ നൽകുന്നത് പ്രാദേശിക മത്സ്യ വിതരണത്തെ ശക്തിപ്പെടുത്തില്ലെന്ന് കുവൈത്ത് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സയന്റിഫിക് റിസർച്ചിലെ ഇക്കോസിസ്റ്റം-ബേസ്ഡ് മറൈൻ റിസോഴ്സസ് മാനേജ്മെൻ്റ് പ്രോഗ്രാം ഡയറക്ടർ ഡോ.മുഹ്സിൻ അൽ ഹുസൈനി.
അനിയന്ത്രിതമായി ലൈസന്‍സുകള്‍ അനുവദിക്കുന്നത് സമുദ്ര വിഭവങ്ങളെ അപകടത്തിലാക്കുകയും പാരിസ്ഥിതിക നാശത്തിലേക്ക് നയിക്കുകയും ചെയ്യുമെന്നും അദ്ദേഹം ചൂണ്ടികാട്ടിയതായും അൽ റായി പത്രം റിപ്പോർട്ട് ചെയ്തു.
കുവൈത്ത് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സയൻ്റിഫിക് റിസർച്ച് നടത്തിയ പഠന പ്രകാരം രാജ്യത്തിന്റെ മത്സ്യസമ്പത്ത് 2000 മുതല്‍ ക്രമാനുഗതമായി കുറഞ്ഞു വരികയാണ്. സമുദ്രത്തിലെ അമ്ലീകരണവും മറ്റ് പാരിസ്ഥിതിക പ്രശ്നങ്ങളും അശാസ്ത്രീയമായ മീന്‍ പിടുത്തവുമാണ് മത്സ്യസമ്പത്ത് കുറയാന്‍ പ്രധാന കാരണമെന്നും വ്യക്തമാക്കി.
കാലാവസ്ഥാ വ്യതിയാനത്താൽ ആഗോളതലത്തില്‍ സമുദ്രത്തിന് ക്രമാതീതമായി ചൂടുപിടിക്കുകയാണെന്നും ഇത് മത്സ്യ ആവാസവ്യവസ്ഥയെ നശിപ്പിക്കുന്നുണ്ടെന്നും സമുദ്രഗവേഷകര്‍ ചൂണ്ടിക്കാട്ടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.