കുവൈത്ത് സിറ്റി: താമസരേഖകൾ അപ്ഡേറ്റ് ചെയ്യാത്ത 1,197 റെസിഡൻഷ്യൽ വിലാസങ്ങൾ കൂടി പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ (പാസി) സിവിൽ ഐ.ഡി കാർഡുകളിൽനിന്ന് നീക്കി. ഫ്ലാറ്റുകൾ പൊളിക്കൽ, കെട്ടിട ഉടമ നൽകിയ വിവരങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് വിലാസങ്ങൾ നീക്കിയത്.
വിലാസം നീക്കം ചെയ്യപ്പെട്ടവർ 30 ദിവസത്തിനുള്ളിൽ അതോറിറ്റി സന്ദർശിച്ച് ആവശ്യമായ അനുബന്ധ രേഖകൾ നൽകി വിലാസങ്ങൾ അപ്ഡേറ്റ് ചെയ്യാൻ സിവിൽ ഇൻഫർമേഷൻ പബ്ലിക് അതോറിറ്റി നിർദേശിച്ചു. വിലാസം പുതുക്കാതിരുന്നാൽ 100 ദീനാർ വരെ പിഴക്കും മറ്റു നിയമനടപടികൾക്കും കാരണമാകാം. വിലാസം പാസിയുടെ വെബ്സൈറ്റ് വഴി പരിശോധിക്കാം. കെട്ടിടം പൊളിക്കൽ മറ്റു കാരണങ്ങൾ എന്നിവ മൂലം താമസം മാറിയിട്ടും പുതിയ വിലാസം അപ്ഡേറ്റ് ചെയ്യാത്തവർക്കെതിരെ സിവിൽ ഇൻഫർമേഷൻ അതോറിറ്റി നടപടികൾ സ്വീകരിച്ചു വരുകയാണ്. ഇതിനകം നിരവധി പേരുടെ വിലാസങ്ങൾ നീക്കം ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.