കുവൈത്ത് സിറ്റി: 60 വയസ്സിന് മുകളിൽ പ്രായമുള്ള ബിരുദമില്ലാത്തവർക്ക് അടുത്ത വർഷം മുതൽ വിസ പുതുക്കിനൽകേണ്ടെന്ന തീരുമാനത്തിെൻറഅടിസ്ഥാനത്തിൽ അധികൃതർ ഇൗ വിഭാഗത്തിൽ ഉൾപ്പെടുന്നവരുടെ വിവരം ശേഖരിക്കുന്നു. അതിനിടെ ചില വിഭാഗങ്ങൾക്ക് ഇളവ് നൽകണമെന്നാവശ്യപ്പെട്ട്കുവൈത്തി സംരംഭകർ അധികൃതരെ സമീപിച്ചിട്ടുണ്ട്. ചില വിഭാഗങ്ങൾക്ക് ഇളവുണ്ടാവുമെന്നും തീരുമാനം പ്രാബല്യത്തിലാവുന്നതിന് മുമ്പായി ഇത്പ്രഖ്യാപിക്കുമെന്നും ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു.
കുടുംബം ഇവിടെയുള്ളവർക്ക് കുടുംബ വിസയിലേക്ക് മാറാൻഅനുവദിക്കുമെന്നാണ് റിപ്പോർട്ട്. തൊഴിലെടുക്കില്ലെന്ന നിബന്ധനയോടെയാവും ഇത് അനുവദിക്കുക. ഇവിടെ ജോലി ചെയ്യുന്ന വിദേശികൾക്ക് രക്ഷിതാക്കളെനിർബന്ധിതാവസ്ഥയിൽ നാട്ടിലയക്കേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കി നൽകുക മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തിലാണ്. ബിരുദ വിദ്യാഭ്യാസമില്ലാത്ത 60 വയസ്സിന് മുകളിൽ പ്രായമുള്ളവർക്ക് നിലവിൽ ഒരു വർഷത്തേക്ക് മാത്രം വിസ പുതുക്കുനൽകും. 2021 ജനുവരി മുതൽ വിസ പുതുക്കിനൽകില്ല. പരമാവധി 2021 അവസാനത്തിന് മുമ്പായി ഇവർക്ക് കുവൈത്ത് വിടേണ്ടി വരും. ജനസംഖ്യാ സന്തുലനം സാധ്യമാക്കാനും അവിദഗ്ധ തൊഴിലാളികളുടെ ആധിക്യം കുറക്കാനുമാണ് കുവൈത്ത് ഇത്തരം ശക്തമായ നടപടികൾ സ്വീകരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.