കുവൈത്ത് സിറ്റി: കുവൈത്തിൽ വായുമലിനീകരണം കുറഞ്ഞുവരുന്നതായി റിപ്പോർട്ട്. ലോകത്തിലെ വിവിധ നഗരങ്ങളിലെ വായുമലിനീകരണ തോത് സംബന്ധിച്ച് െഎ.ക്യു എയർ ഇൻഡക്സ് പുറത്തുവിട്ട റിപ്പോർട്ടിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. ആഗോളതലത്തിൽ കുവൈത്തിെൻറ സ്ഥാനം 15 ആണ്. ബംഗ്ലാദേശ്, പാകിസ്താൻ, ഇന്ത്യ, മംഗോളിയ, അഫ്ഗാനിസ്താൻ, ഒമാൻ, ഖത്തർ, കിർഗിസ്താൻ, ഇന്തോനേഷ്യ, ബോസ്നിയ ഹെർസഗോവിന, ബഹ്റൈൻ, നേപ്പാൾ, മാലി, ചൈന, കുവൈത്ത് എന്നിവയാണ് പൊതുവിൽ വായുമലിനീകരണമുള്ള രാജ്യങ്ങളുടെ പട്ടികയിൽ ആദ്യ 15 സ്ഥാനങ്ങളിലുള്ളത്.
വായുമലിനീകരണം കൂടിയ നഗരങ്ങളുടെ പട്ടികയിൽ ഇന്ത്യൻ നഗരങ്ങൾ നിരവധിയാണ്. ഏറ്റവും വായു മലിനമായ 50 നഗരങ്ങളിൽ 35ഉം ഉന്ത്യയിലാണ്. ഏറ്റവും മലിനമായത് ചൈനയിലെ ഹോട്ടൻ നഗരമാണ്. ഏഴു ചൈനീസ് നഗരങ്ങളും അഞ്ചു പാകിസ്താൻ നഗരങ്ങളും രണ്ട ബംഗ്ലാദേശി നഗരങ്ങളും ഒരു ഇന്തോനേഷ്യൻ നഗരവും ആദ്യത്തെ 50 എണ്ണത്തിൽ ഉൾപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.