കുവൈത്ത് സിറ്റി: രാജ്യത്ത് വായു മലിനീകരണം വർധിക്കുന്നതായി റിപ്പോർട്ട്. സ്വിറ്റ്സർലൻഡ് ആസ്ഥാനമായുള്ള ഐ.ക്യു എയറിന്റെ വേൾഡ് എയർ ക്വാളിറ്റി റിപ്പോർട്ടിലാണ് ഇത് സൂചിപ്പിക്കുന്നത്. വായുവിലെ ഓസോണ്‍,നൈട്രജന്‍ ഡൈ ഓക്സൈഡ്,സള്‍ഫര്‍ ഡൈ ഓക്സൈഡ്, കാര്‍ബണ്‍ മോണോക്സൈഡ്,സൂക്ഷ്മ പദാര്‍ഥങ്ങള്‍ എന്നിവയുടെ സാന്നിധ്യത്തിന്റെ അടിസ്ഥാനത്തിലാണ് നഗരത്തിന്റെ വായുമലിനീകരണ നിരക്ക് കണക്കാക്കുന്നത്.
ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയാണ് 237 സ്കോറുമായി പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. 2022 ൽ കുവൈത്ത് സിറ്റി ഈ പട്ടികയിൽ എട്ടാം സ്ഥാനത്തായിരുന്നു. അന്തരീക്ഷത്തില്‍ വായു മലീകരണം വർധിക്കുന്നത് നിരവധി ആരോഗ്യ പ്രശ്നങ്ങള്‍ക്കും കാരണമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.