കുവൈത്ത് സിറ്റി: മാർച്ച് എട്ടുമുതൽ ഇന്ത്യയിൽനിന്ന് കുവൈത്തിലേക്കുള്ള യാത്ര പ്രതിസന്ധിയിലായ സാഹചര്യത്തിൽ അതിനുമുമ്പുള്ള ദിവസങ്ങളിൽ വിമാനക്കമ്പനികൾ ടിക്കറ്റ്നിരക്ക് കുത്തനെ ഉയർത്തി. ഇരട്ടിയിലധികമാണ് ഒറ്റ ദിവസംകൊണ്ട് നിരക്ക് വർധിപ്പിച്ചത്. മാർച്ച് എട്ടുവരെയുള്ള തീയതികളിലാണ് വിമാന ടിക്കറ്റിന് ഉയർന്ന നിരക്കുള്ളത്. അതുകഴിഞ്ഞുള്ള ദിവസങ്ങളിൽ കുറയുന്നുണ്ട്.
കുവൈത്തിലേക്ക് 35 മുതൽ 45 ദീനാർ വരെയുണ്ടായിരുന്ന നിരക്ക് 100 മുതൽ 150 ദീനാർവരെ ആയാണ് വർധിപ്പിച്ചത്. ചില വിമാനക്കമ്പനികളുടെ ടിക്കറ്റ് കിട്ടാനുമില്ല. മാർച്ച് എട്ടുമുതൽ ഇന്ത്യയടക്കം പത്ത് രാജ്യങ്ങളിൽനിന്ന് കുവൈത്തിലേക്ക് വരുന്നവർ കോവിഡ് വൈറസ് ബാധിതരല്ലെന്ന് തെളിയിക്കുന്ന മെഡിക്കൽ സർട്ടിഫിക്കറ്റ് വിമാനത്താവളത്തിൽ ഹാജരാക്കണമെന്ന നിബന്ധനയാണ് പ്രതിസന്ധിക്ക് കാരണം.
കുവൈത്തിലെ ചില സ്വകാര്യ കമ്പനികൾ നാട്ടിൽപോയ ജീവനക്കാരോട് മാർച്ച് എട്ടിന് മുമ്പ് തിരിച്ചുവരാൻ ആവശ്യപ്പെട്ടിട്ടുണ്ട്. അതത് രാജ്യങ്ങളിലെ കുവൈത്ത് എംബസി അംഗീകൃത ഹെൽത്ത് സെൻററുകളിൽനിന്നാണ് കോവിഡ് ബാധിതരല്ല എന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് സ്വന്തമാക്കേണ്ടത്.
എന്നാൽ, ഇന്ത്യയിൽ ഇൗ കേന്ദ്രങ്ങളിൽ വൈറസ് പരിശോധനക്ക് സൗകര്യമില്ല. അതുകൊണ്ടുതന്നെ മാർച്ച് എട്ടുമുതൽ യാത്ര മുടങ്ങുന്ന സ്ഥിതിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.