കുവൈത്ത് സിറ്റി: രാജ്യത്ത് വീണ്ടും വന്‍ മയക്കുമരുന്ന് വേട്ട. 60 കിലോ കഞ്ചാവും ഹാഷിഷുമായി അന്താരാഷ്ട്ര ക്രിമിനൽ സംഘത്തിലെ അഞ്ചുപേർ പിടിയിലായി. പിടിച്ചെടുത്ത മയക്കുമരുന്നിന് ഏകദേശം 750,000 കുവൈത്ത് ദീനാർ കണക്കാക്കുന്നു.
യൂറോപ്യൻ രാജ്യത്തുനിന്ന് കുവൈത്ത് വിമാനത്താവളം വഴി മയക്കുമരുന്ന് രാജ്യത്തെത്തിക്കാനായിരുന്നു ശ്രമം. മയക്കുമരുന്നു കടത്തിൽ വൈദഗ്ധ്യം നേടിയവരാണ് പിടിയിലായവർ. ഇവരിൽ രണ്ടുപേർ ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് കസ്റ്റംസിൽ ജോലി ചെയ്യുന്നവരാണ്. മയക്കുമരുന്ന് സുഗമമായി രാജ്യത്ത് എത്തിക്കുന്നതിന് ഇവർ പിന്തുണ നൽകുകയായിരുന്നു.
പ്രതികളെയും, പിടിച്ചെടുത്ത വസ്തുക്കളെയും ആവശ്യമായ നിയമനടപടികൾ സ്വീകരിക്കുന്നതിന് ഡ്രഗ് പ്രോസിക്യൂഷൻ ഒഫീസിലേക്ക് കൈമാറി. ലാഹരി കടത്ത്, വിൽപന, ഉപയോഗം എന്നിവക്കെതിരെ ശക്തമായ പരിശോധനയും നടപടികളും തുടരുമെന്ന് അഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.