അൽ അൻസാരി എക്സ്ചേഞ്ച് ‘മണി ഫിയസ്റ്റ’ വിജയികൾ മാനേജ്മെന്റ് പ്രതിനിധികളോടൊപ്പം

അൽ അൻസാരി എക്സ്ചേഞ്ച് 'മണി ഫിയസ്റ്റ' വിജയികൾക്ക് സമ്മാനം നൽകി

കുവൈത്ത് സിറ്റി: അൽ അൻസാരി എക്സ്ചേഞ്ച് മണി ഫിയസ്റ്റ കാമ്പയിനിന്റെ ഭാഗമായി നറുക്കെടുപ്പിലൂടെ വിജയികളായവർക്ക് സമ്മാനം നൽകി. മെഗാ വിജയിക്ക് 3000 ദീനാറാണ് സമ്മാനമായി നൽകിയത്. മാർച്ച് 20 മുതൽ ജൂൺ 20 വരെയുള്ള പ്രചാരണ കാലയളവിൽ അൽ അൻസാരി എക്സ്ചേഞ്ച് വഴി നാട്ടിലേക്ക് പണമയച്ചവരിൽനിന്ന് നറുക്കെടുത്താണ് വിജയികളെ കണ്ടെത്തിയത്. മാർച്ച് മുതൽ ജൂൺ വരെ ഓരോ മാസവും എട്ട് വിജയികളെയും തിരഞ്ഞെടുത്തിരുന്നു. മാസാന്തം ഒരാൾക്ക് 250 ദീനാറും രണ്ടുപേർക്ക് 100 ദീനാർ, അഞ്ച് പേർക്ക് 50 ദീനാർ എന്നിങ്ങനെയാണ് നൽകിയത്.

നൈജീരിയൻ പൗരൻ ലത്തീഫ് അഡേബി ഫെറ്റുഗ 3000 ദീനാറിന്റെ ഗ്രാൻഡ് പ്രൈസ് സ്വന്തമാക്കി. ആകെ 25 പേർക്ക് സമ്മാനം നൽകി. കുവൈത്ത് സിറ്റിയിലെ കുവൈത്ത് മില്ലെനിയം ഹോട്ടലിൽ നടന്ന സമ്മാനദാന ചടങ്ങിൽ അൽ അൻസാരി എക്സ്ചേഞ്ച് ഫിനാൻസ് മാനേജർ റി​ങ്കേഷ് സുഖ്‍വാനി സ്വാഗതം പറഞ്ഞു.

ജനറൽ മാനേജർ അബ്ദുൽ റഹ്മാൻ അധ്യക്ഷത വഹിച്ചു. ഹെഡ് ​ഓഫ് സെയിൽസ് ഫ്രെഡ്രിക് നിർമൽ നന്ദി പറഞ്ഞു. എല്ലാ മാസവും എട്ട് വിജയികളെയും കാമ്പയിനൊടുവിൽ ഒരു മെഗാ വിജയിയെയുമാണ് തിരഞ്ഞെടുത്തത്.

Tags:    
News Summary - Al Ansari Exchange awarded prizes to the winners of the 'Money Fiesta'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.