കുവൈത്ത് സിറ്റി: ഫോർബ്സ് മിഡിൽ ഈസ്റ്റ് മാഗസിൻ പുറത്തിറക്കിയ ഏറ്റവും ശക്തമായ 15 സാമ്പത്തിക സാേങ്കതിക വിദ്യ ആപ്ലിക്കേഷനുകളുടെ പട്ടികയിൽ അൽ മുല്ല എക്സ്ചേഞ്ചിെൻറ മൊബൈൽ ആപ്ലിക്കേഷൻ കുവൈത്തിൽ ഒന്നാം സ്ഥാനെത്തത്തി.
ഗൾഫ് മേഖലയിൽ മൂന്നാം സ്ഥാനത്ത് എത്താനും കഴിഞ്ഞു. 2020ൽ നടത്തിയ സാമ്പത്തിക ഇടപാടുകളുടെ മൂല്യം, ഉപയോക്താക്കളുടെയും ഡൗൺലോഡുകളുടെയും എണ്ണം, ആപ്ലിക്കേഷൻ ആരംഭിച്ച സമയം, എന്നിവയെ അടിസ്ഥാനമാക്കിയാണ് ഫോർബ്സ് പട്ടിക തയാറാക്കിയിരിക്കുന്നത്. മൂന്നര ലക്ഷത്തോളം ഡൗൺലോഡുകളും 100 കോടി ഡോളറിലേറെ സാമ്പത്തിക ഇടപാടുകളും നടത്തിയ അൽ മുല്ല എക്സ്ചേഞ്ചിെൻറ മൊബൈൽ ആപ്ലിക്കേഷനാണ് കുവൈത്തിൽ ആദ്യമായി അവതരിപ്പിച്ച റെമിറ്റൻസ് ആപ്ലിക്കേഷൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.