അമീർ കപ്പ്​ ഫുട്​ബാൾ ടൂർണമെൻറിൽ ഖാദിസിയ, കസ്​മ മത്സരത്തിൽനിന്ന്​

അമീർ കപ്പ്​ ഫുട്​ബാൾ: ഖാദിസിയയെ തോൽപിച്ച്​ കസ്​മ സെമി ഫൈനലിൽ

കുവൈത്ത്​ സിറ്റി: അമീർ കപ്പ്​ ഫുട്​ബാൾ ടൂർണമെൻറിൽ ശക്​തരായ ഖാദിസിയയെ പെനാൽറ്റി ഷൂട്ടൗട്ടിൽ തോൽപിച്ച്​ കസ്​മ സ്​പോർട്​സ്​ ക്ലബ്​ സെമി ഫൈനലിൽ പ്രവേശിച്ചു. നിശ്ചിത സമയത്തും അധിക സമയത്തും രണ്ടുവീതം ഗോൾ നേടി സമനില പാലിച്ചതിനെ തുടർന്നാണ്​ പെനാൽറ്റി ഷൂട്ടൗട്ട്​ നടത്തിയത്​. 33ാം മിനിറ്റിൽ ഷബീബ്​ അൽ ഖാലിദിയിലൂടെ കസ്​മയാണ്​ ആദ്യഗോൾ നേടിയത്​.

41ാം മിനിറ്റിൽ പെനാൽറ്റിയിലൂടെ സൂപ്പർ താരം ബദർ അൽ മുതവ്വയിലൂടെ ഖാദിസിയ ഗോൾ മടക്കി. രണ്ടാം പകുതി അവസാനിക്കാനിരിക്കെ 85ാം മിനിറ്റിൽ രണ്ടാം ഗോൾ നേടി കസ്​മ വീണ്ടും ഞെട്ടിച്ചു. വീണ്ടും പെനാൽറ്റിയിലൂടെ ബദർ അൽ മുതവ്വ ഖാദിസിയക്ക്​ ജീവൻ നൽകി.

അധിക സമയത്ത്​ ഗോളൊന്നും പിറന്നില്ല. കുവൈത്തിലെ രണ്ട്​ ചാമ്പ്യൻ ക്ലബുകളിലൊന്നായ ഖാദിസിയക്കെതിരെ അട്ടിമറി വിജയമാണ്​ കസ്​മ സ്വന്തമാക്കിയത്​. മറ്റൊരു മത്സരത്തിൽ കുവൈത്ത്​ സോക്കർ ക്ലബ്​ സാൽമിയയെ രണ്ടിനെതിരെ നാല്​ ഗോളിന്​ തോൽപിച്ചു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.