കുവൈത്ത് സിറ്റി: ഇത്തവണത്തെ അമീർ കപ്പ് ഫുട്ബാൾ ടൂർണമെൻറിെൻറ ഫൈനലിൽ പ്രവേശിക്കുന്ന ആദ്യ ടീമായി കുവൈത്ത് സ്പോർട്സ് ക്ലബ്. സെമി ഫൈനലിൽ കസ്മയെ ഒന്നിനെതിരെ രണ്ട് ഗോളിന് കീഴടക്കിയാണ് അവരുടെ മുന്നേറ്റം. 45ാം മിനിറ്റിൽ ഉസ്ബകിസ്താൻ താരം റാഷിദോവിെൻറ പെനാൽറ്റി കിക്കിലൂടെ കുവൈത്ത് സ്പോർട്സ് ക്ലബ് ആണ് ആദ്യം ലീഡ് നേടിയത്. ലീഡിെൻറ ആത്മവിശ്വാസത്തിൽ ആക്രമിച്ച് കളിച്ച കെ.എസ്.സിയെ ഞെട്ടിച്ചുകൊണ്ട് കസ്മയുടെ സൂപ്പർ താരം ബൻദർ ബൂറിസ്ലി 57ാം മിനിറ്റിൽ ഗോൾ മടക്കി. നിശ്ചിത സമയത്ത് ഇരുടീമുകളും ഒാരോ ഗോൾ വീതം അടിച്ച് സമനിലയിൽ പിരിയുമെന്ന് തോന്നിയ ഘട്ടത്തിൽ 94ാം മിനിറ്റിൽ ഫൈസൽ സയ്യിദ് നേടിയ ഗോൾ കളിയുടെ വിധിയെഴുതി. പിന്നീട് ഒന്ന് പൊരുതി നോക്കാൻപോലും കസ്മക്ക് സമയം ഉണ്ടായിരുന്നില്ല. ഇതോടെ കുവൈത്തിലെ ഏറ്റവും പ്രബലരായ മൂന്ന് ടീമുകളിൽ ഒന്ന് കപ്പുയർത്തുമെന്ന് ഉറപ്പായി. ഖാദിസിയ, അൽ അറബി സെമിഫൈനൽ മത്സരത്തിലെ വിജയികളുമായാണ് കുവൈത്ത് സ്പോർട്സ് ക്ലബ് കലാശപ്പോരിന് ഇറങ്ങേണ്ടത്. ടൂർണമെൻറിെൻറ ചരിത്രത്തിൽ ഏറ്റവും കൂടുതൽ തവണ കപ്പ് നേടിയിട്ടുള്ളത് അൽ അറബിയും ഖാദിസിയയും കുവൈത്ത് സ്പോർട്സ് ക്ലബും ആണ്. 16 തവണ വീതം ഖാദിസിയയും അൽ അറബിയും ജേതാക്കളായപ്പോൾ കുവൈത്ത് സ്പോർട്സ് ക്ലബ് 14 തവണ കിരീടം ചൂടി. കഴിഞ്ഞവർഷം സ്റ്റേഡിയത്തിൽ കാണികൾ ഇല്ലാതെയാണ് അമീർ കപ്പ് നടത്തിയതെങ്കിൽ ഇത്തവണ നിയന്ത്രണങ്ങളോടെ കാണികൾക്ക് പ്രവേശനം അനുവദിക്കുന്നുണ്ട്. സ്റ്റേഡിയത്തിെൻറ ശേഷിയുടെ 30 ശതമാനം കാണികളെ ആണ് പ്രവേശിപ്പിക്കുന്നത്. പ്രതിരോധ കുത്തിവെപ്പ് എടുത്തവർക്കു മാത്രമാണ് പ്രവേശനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.