കുവൈത്ത് സിറ്റി: അമേരിക്കൻ പ്രസിഡൻറ് ജോസഫ് ബൈഡനെ കുവൈത്ത് അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് ഫോണിൽ വിളിച്ചു. കുവൈത്ത് സന്ദർശനത്തിന് അദ്ദേഹത്തെ ക്ഷണിച്ചതായി കുവൈത്ത് വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു. ഇരു രാഷ്ട്രങ്ങളിൽ ഉൗഷ്മള സൗഹൃദം തുടരുന്നതിൽ ഇരുനേതാക്കളും സംതൃപ്തി പ്രകടിപ്പിച്ചു.
അമേരിക്കയുടെ വിശ്വസ്ത സുഹൃത്താണ് കുവൈത്തെന്നും കുവൈത്തിെൻറ സുരക്ഷയും സുസ്ഥിരതയും അമേരിക്കക്ക് വളരെ പ്രധാനപ്പെട്ടതാണെന്നും ജോസഫ് ബൈഡൻ പറഞ്ഞു. അഫ്ഗാനിൽനിന്നുള്ള ഒഴിപ്പിക്കലിനും മാനുഷിക സഹായങ്ങൾക്കും കുവൈത്ത് നൽകിവരുന്ന പിന്തുണക്ക് അദ്ദേഹം നന്ദി അറിയിച്ചു. കാബൂളിൽ ഭീകരാക്രമണത്തിൽ അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടതിൽ കുവൈത്ത് അമീർ അനുശോചനം അറിയിച്ചു. സന്ദർശന തീയതി സംബന്ധിച്ച് സൂചനകളൊന്നും ലഭ്യമായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.