കുവൈത്ത് സിറ്റി: ഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായി അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ് ചൊവ്വാഴ്ച ജോർഡനിലേക്ക് തിരിക്കും. കുവൈത്തും ജോർഡനും തമ്മിലുള്ള പരമ്പരാഗത സാഹോദര്യ ബന്ധത്തിന് കൂടുതൽ വളർച്ച ലക്ഷ്യമിട്ടാണ് സന്ദർശനം. സന്ദർശനത്തിൽ ജോർഡനിലെ അബ്ദുല്ല രണ്ടാമൻ രാജാവുമായി അമീർ ചർച്ച നടത്തും. ഉഭയകക്ഷി കരാറുകൾ, വിവിധ വിഷയങ്ങളോടുള്ള നിലപാടുകളുടെ യോജിപ്പ്, സഹകരണ കരാറുകൾ, രാഷ്ട്രീയ, പാർലമെന്ററി, സാംസ്കാരിക, വിദ്യാഭ്യാസ, ആരോഗ്യ, വിവര, സൈനിക മേഖലകളിലെ സഹകരണം തുടങ്ങി കുവൈത്തും ജോർഡനും അടുത്ത ബന്ധം നിലനിർത്തുന്ന രാജ്യങ്ങളാണ്. ഫലസ്തീൻ വിഷയത്തിലും ഇരു രാജ്യങ്ങളും ഏകീകൃത നിലപാടുകൾ സ്വീകരിക്കുന്നു. അമീറിന്റെ സന്ദർശനത്തിനിടെ കൂടുതൽ ഉഭയകക്ഷി കരാറുകൾ ഇരുരാജ്യങ്ങളും രൂപപ്പെടുത്തുമെന്നും പ്രതീക്ഷിക്കുന്നു. ചുമതല ഏറ്റെടുത്തതിനു ശേഷം സൗദി, ഒമാൻ, ബഹ്റൈൻ, ഖത്തർ, യു.എ.ഇ എന്നീ രാജ്യങ്ങളിൽ അമീർ സന്ദർശനം നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.