????? ????? ????? ?????? ?????????????????????????? ????????????? ???????????????

വം​ശ​നാ​ശം സം​ഭ​വി​ക്കു​ന്ന ജീ​വി​ക​ൾ​ക്ക്​ നാ​ച്ചു​റ​ൽ റി​സ​ർ​വ്​ ആ​ശ്വാ​സ​മാ​കു​ന്നു

കു​വൈ​ത്ത് സി​റ്റി: വം​ശ​നാ​ശം സം​ഭ​വി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന മു​ള്ള​ന്‍പ​ന്നി​യെ അ​ല്‍ റ​ത്ക അ​ല്‍ഷ​ഗ ാ​യ പ്ര​ദേ​ശ​ങ്ങ​ള്‍ക്കി​ടി​യി​ല്‍ ക​ണ്ട​താ​യി കു​വൈ​ത്ത് പ​രി​സ്ഥി​തി വ​കു​പ്പ് പ​രി​ശോ​ധ​ക സം​ഘം മേ​ധാ ​വി റാ​ഷി​ദ് അ​ല്‍ ഹാ​ജി വ്യ​ക്ത​മാ​ക്കി. ക​ഴി​ഞ്ഞ കു​റ​ച്ചു​വ​ര്‍ഷ​ങ്ങ​ളാ​യി മ​രു​ഭൂ​വ​ത്​​ക​ര​ണ​വും വേ​ട്ട​യാ​ട​ലും കാ​ര​ണം ഈ ​മൃ​ഗം രാ​ജ്യ​ത്തി​ല്‍നി​ന്ന് അ​പ്ര​ത്യ​ക്ഷ​മാ​യി​രു​ന്നു. രാ​ജ്യ​ത്തെ നാ​ച്ചു​റ​ല്‍ റി​സ​ര്‍വു​ക​ളി​ൽ ജീ​വി​ക​ൾ​ക്ക്​ അ​നു​യോ​ജ്യ​മാ​യ ആ​വാ​സ വ്യ​വ​സ്ഥ സൃ​ഷ്​​ടി​ച്ച​തോ​ടെ മു​ള്ള​ന്‍പ​ന്നി​ക​ള്‍ ഉ​ൾ​പ്പെ​ടെ ജീ​വി​ക​ൾ പ്ര​തൃ​ക്ഷ​പ്പെ​ടാ​ന്‍ തു​ട​ങ്ങി​യി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.


രാ​ജ്യ​ത്തെ പ്ര​ധാ​ന നാ​ച്ചു​റ​ല്‍ റി​സ​ര്‍വ് പ്ര​ദേ​ശ​മാ​യ അ​ല്‍ ഷ​ഗാ​യ​യി​ല്‍നി​ന്ന് മു​ള്ള​ന്‍ പ​ന്നി​യു​ടെ ചി​ത്രം ല​ഭി​ച്ചി​രു​ന്നെ​ന്നും ഇ​ത്ത​രം വം​ശ​നാ​ശം സം​ഭ​വി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന മൃ​ഗ​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​നാ​ണ് നാ​ച്ചു​റ​ല്‍ റി​സ​ര്‍വ് സ്ഥാ​പി​ച്ച​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. നാ​ച്ചു​റ​ൽ റി​സ​ര്‍വി​ല്‍ ഭ​ക്ഷ​ണ​വും വെ​ള്ള​വും യ​ഥേ​ഷ്​​ടം ല​ഭി​ക്കു​ന്ന​തു​കാ​ര​ണം നി​ര​വ​ധി ദേ​ശാ​ട​ന​പ്പ​ക്ഷി​ക​ള്‍ ഇ​​പ്പോ​ൾ കൂ​ടു​ത​ലാ​യി എ​ത്താ​റു​ണ്ടെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍ത്തു.


Tags:    
News Summary - animal-kuwait-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.