കുവൈത്ത് സിറ്റി: കോഴിക്കോട് ജില്ല അസോസിയേഷൻ കുവൈത്ത് 2022-23 വർഷത്തെ വിദ്യാഭ്യാസ അവാർഡുകൾക്ക് അപേക്ഷ ക്ഷണിച്ചു. അസോസിയേഷൻ അംഗങ്ങളുടെ മക്കളുടെ ഉന്നത വിദ്യാഭ്യാസത്തിന് മുൻതൂക്കം നൽകാനായി ഏർപ്പെടുത്തിയതാണ് അവാർഡുകൾ.
2022-23 അധ്യയന വർഷം 10, 12 ക്ലാസുകളിലെ പൊതുപരീക്ഷയിൽ 80 ശതമാനത്തിൽ കൂടുതൽ മാർക്ക് നേടിയവരെ പരിഗണിക്കും. അസോസിയേഷന്റെ ഈ വർഷത്തെ ഓണം-ഈദ് ആഘോഷം ഒക്ടോബർ 13ന് ഖൈത്താൻ ഇന്ത്യൻ കമ്യൂണിറ്റി സ്കൂളിൽ സംഘടിപ്പിക്കും. ചടങ്ങിൽ വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്യും.
ഇതിനായി അസോസിയേഷൻ അംഗങ്ങൾ സ്വയം സാക്ഷ്യപ്പെടുത്തിയ മാർക്ക് ലിസ്റ്റ് കോപ്പി സഹിതം സെപ്റ്റംബർ 25നുമുമ്പ് അതത് ഏരിയ പ്രസിഡന്റുമാർ മുഖേനയോ അസോസിയേഷൻ ഇ-മെയിലായ kozhikodeassociationkuwait@gmail.com എന്ന വിലാസത്തിലോ അപേക്ഷ സമർപ്പിക്കണം. അപേക്ഷകർ അസോസിയേഷൻ അംഗ ഐഡി നമ്പറോ, അസോസിയേഷനിൽ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറോ മൊബൈൽ നമ്പർ മാറിയിട്ടുണ്ടെങ്കിൽ അതും അപേക്ഷയോടൊപ്പം നൽകണമെന്ന് പ്രസിഡന്റ് പി.വി. നജീബും ജനറൽ സെക്രട്ടറി ജാവേദ് ബിൻ ഹമീദും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.