അ​റ​ബ് അ​ക്വാ​ട്ടി​ക്‌​സ് ചാ​മ്പ്യ​ൻ​ഷി​പ്പ്; കു​വൈ​ത്തി​ന് മി​ക​ച്ച തു​ട​ക്കം

കു​വൈ​ത്ത് സി​റ്റി: കെ​യ്‌​റോ​യി​ൽ ന​ട​ക്കു​ന്ന മൂ​ന്നാ​മ​ത് അ​റ​ബ് അ​ക്വാ​ട്ടി​ക്‌​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ കു​വൈ​ത്തി​ന് മി​ക​ച്ച തു​ട​ക്കം.മ​ത്സ​ര​ത്തി​ന്‍റെ ആ​ദ്യ ദി​ന​ത്തി​ൽ ഒ​രു സ്വ​ർ​ണ​വും ഒ​രു വെ​ള്ളി​യും ര​ണ്ട് വെ​ങ്ക​ല​വു​മ​ട​ക്കം കു​വൈ​ത്ത് ടീം ​നാ​ലു മെ​ഡ​ലു​ക​ൾ നേ​ടി.50 മീ​റ്റ​ർ ബ​ട്ട​ർ​ഫ്ലൈ 15-16 പ്രാ​യ വി​ഭാ​ഗ​ത്തി​ൽ നീ​ന്ത​ൽ താ​രം മു​ഹ​മ്മ​ദ് സു​ബൈ​ദാ​ണ് സ്വ​ർ​ണം നേ​ടി​യ​ത്.

മ​ത്സ​രം 24.68 സെ​ക്ക​ൻ​ഡി​ൽ പൂ​ർ​ത്തി​യാ​ക്കി പു​തി​യ അ​റ​ബ് റെ​ക്കോ​ഡും സു​ബൈ​ദ് സ്ഥാ​പി​ച്ചു. ഇ​തേ ഇ​ന​ത്തി​ൽ 13-14 വി​ഭാ​ഗ​ത്തി​ൽ മ​ത്സ​രി​ച്ച ഹു​മൂ​ദ് അ​ൽ ഹു​മൂ​ദ് വെ​ങ്ക​ല മെ​ഡ​ൽ നേ​ടി. 13-14 പ്രാ​യ​ത്തി​ലു​ള്ള റി​ലേ-200​എം ഫ്രീ ​സ്‌​റ്റൈ​ലി​ൽ കു​വൈ​ത്ത് ടീം ​വെ​ള്ളി മെ​ഡ​ൽ നേ​ടി. ഹ​സ​ൻ സാ​യി​ദ്, ഹ്മൂ​ദ് അ​ൽ ഹ്മൂ​ദ്, മു​ഹ​മ്മ​ദ് അ​ഷ്‌​ക​നാ​നി, അ​ബ്ദു​ല്ല സു​ൽ​ത്താ​ൻ എ​ന്നി​വ​ര​ട​ങ്ങു​ന്ന ടീ​മാ​ണ് നേ​ട്ട​ത്തി​ന് പി​റ​കി​ൽ. 800-എം ​ഫ്രീ സ്റ്റൈ​ൽ മ​ത്സ​ര​ത്തി​ൽ ഖാ​ലി​ദ് അ​ൽ ഒ​തൈ​ബി വെ​ങ്ക​ല മെ​ഡ​ൽ നേ​ടി.

ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ 13-14 വ​യ​സ്സ്, 15-16, 17-18 എ​ന്നി​ങ്ങ​നെ മൂ​ന്ന് വി​ഭാ​ഗ​ങ്ങ​ളി​ലാ​യി ആ​ൺ കു​ട്ടി​ക​ളും പെ​ൺ​കു​ട്ടി​ക​ളും അ​ട​ങ്ങു​ന്ന 27 കു​വൈ​ത്ത് നീ​ന്ത​ൽ താ​ര​ങ്ങ​ൾ മ​ത്സ​രി​ക്കു​ന്നു​ണ്ട്. കെ​യ്‌​റോ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ സ്‌​റ്റേ​ഡി​യ​ത്തി​ലെ സ്വി​മ്മി​ങ് പൂ​ൾ കോം​പ്ല​ക്‌​സി​ലാ​ണ് മ​ത്സ​ര​ങ്ങ​ൾ.

Tags:    
News Summary - Arab Aquatics Championship

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.