വ്യാ​ജ താ​മ​സ​രേ​ഖ കൈ​മാ​റ്റം: മൂ​ന്നം​ഗ സം​ഘം പി​ടി​യി​ൽ

കു​വൈ​ത്ത് സി​റ്റി: വ്യാ​ജ റ​സി​ഡ​ൻ​സി കൈ​മാ​റ്റം, മ​റ്റു നി​യ​മ​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ എ​ന്നി​വ​യി​ൽ ഏ​ർ​പ്പെ​ട്ട സം​ഘ​ത്തെ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​റ​സ്റ്റ് ചെ​യ്ത​തു. ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ജ​ന​റ​ൽ ച​ര​ക്ക് ഗ​താ​ഗ​ത ക​മ്പ​നി​യു​ടെ മ​റ​വി​ൽ റെ​സി​ഡ​ൻ​സി​ക​ൾ വി​ൽ​ക്കു​ക​യും വ്യാ​ജ​ങ്ങ​ൾ നി​ർ​മി​ക്കു​ക​യും ചെ​യ്തു​വ​ന്ന മൂ​ന്ന് പേ​രാ​ണ് പി​ടി​യി​ലാ​യ​ത്. ഒ​രു സ്വ​ദേ​ശി​യും ഈ​ജി​പ്ത്, ലെ​ബ​ന​ൻ എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നു​ള്ള ര​ണ്ടു​പേ​രു​മാ​ണ് പി​ടി​യി​ലാ​യ​ത്.

ഇ​വ​ർ തൊ​ഴി​ലാ​ളി​ക​ളെ റി​ക്രൂ​ട്ട് ചെ​യ്യാ​ൻ ക​മ്പ​നി സ​ജ്ജീ​ക​രി​ക്കു​ക​യും ഡ്രൈ​വി​ങ് ലൈ​സ​ൻ​സ് ന​ൽ​കു​ന്ന​തി​ന് റെ​സി​ഡ​ൻ​സി​ക​ൾ കൈ​മാ​റു​ക​യു​മാ​യി​രു​ന്നു. കേ​സി​ൽ കൂ​ടു​ത​ൽ അ​ന്വേ​ഷ​ണ​ത്തി​നാ​യി പി​ടി​യി​ലാ​യ​വ​രെ ബ​ന്ധ​പ്പെ​ട്ട വി​ഭാ​ഗ​ത്തി​ന് കൈ​മാ​റി. നി​യ​മ​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ടു​ന്ന​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം മു​ന്ന​റി​യി​പ്പു ന​ൽ​കി.

Tags:    
News Summary - Fake address transfer: Three gangs arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.