കെ.​കെ.​എം.​എ മ​ല​പ്പു​റം ജി​ല്ല ക​മ്മി​റ്റി വി​ദ്യാ​ഭ്യാ​സ അ​വാ​ർ​ഡ് ഡോ.​ബ​ഹാ​വു​ദ്ദീ​ൻ ന​ദ് വി കൈ​മാ​റു​ന്നു

കെ.​കെ.​എം.​എ മ​ല​പ്പു​റം ജി​ല്ല ക​മ്മി​റ്റി വി​ദ്യാ​ഭ്യാ​സ അ​വാ​ർ​ഡ് വി​ത​ര​ണം

കു​വൈ​ത്ത് സി​റ്റി: എ​സ്.​എ​സ്.​എ​ൽ.​സി, പ്ല​സ് ടു ​പ​രീ​ക്ഷ​ക​ളി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ​വ​ർ​ക്ക് കു​വൈ​ത്ത് കേ​ര​ള മു​സ് ലീം ​അ​സോ​സി​യേ​ഷ​ൻ(​കെ.​കെ.​എം.​എ) മ​ല​പ്പു​റം ജി​ല്ല ക​മ്മി​റ്റി​യു​ടെ വി​ദ്യാ​ഭ്യാ​സ അ​വാ​ർ​ഡു​ക​ൾ വി​ത​ര​ണം ചെ​യ്തു.

പ​ണ്ഡി​ത​നും ചെ​മ്മാ​ട് ദാ​റു​ൽ​ഹു​ദാ ഇ​സ് ലാ​മി​ക് യൂ​നി​വേ​ഴ്സി​റ്റി വൈ​സ് ചാ​ൻ​സല​റു​മാ​യ ഡോ.​ബ​ഹാ​വു​ദ്ദീ​ൻ ന​ദ് വി ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ.​കെ.​എം.​എ ജി​ല്ല പ്ര​സി​ഡ​ന്റ് ഉ​മ്മ​ർ പൊ​ന്നാ​നി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ബ്ദു​ൽ ഫ​ത്താ​ഹ് ത​യ്യി​ൽ വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ലെ മാ​റ്റ​ങ്ങ​ളെ​യും പു​തി​യ കോ​ഴ്‌​സു​ക​ളെ​യും പ​രി​ച​യ​പ്പെ​ടു​ത്തി.

ജി​ല്ല പ​ഞ്ചാ​യ​ത്ത് അം​ഗ​വും മു​ഖ്യാ​തി​ഥി​യു​മാ​യ വി.​കെ.​എം ഷാ​ഫി, കെ.​കെ.​എം.​എ സ്റ്റേ​റ്റ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി റ​സാ​ഖ് മേ​ല​ടി, ഓ​ർ​ഗ​നൈ​സേ​ഷ​ൻ സെ​ക്ര​ട്ട​റി യു.​എ ബ​ക്ക​ർ കൊ​യി​ലാ​ണ്ടി, ഡോ.​മു​ഷ്‌​രീ​ഫ, കെ.​എ​ച്ച് മു​ഹ​മ്മ​ദ് കു​ഞ്ഞി, മു​ഹ​മ്മ​ദ് മൗ​ല​വി വ​ളാ​ഞ്ചേ​രി എ​ന്നി​വ​ർ സം​സാ​രി​ച്ചു.മു​തി​ർ​ന്ന അം​ഗ​ങ്ങ​ളാ​യ ആ​ലി​ക്കു​ട്ടി ഹാ​ജി ചെ​മ്പ്ര, കു​ഞ്ഞാ​വ ആ​ലു​ങ്ങ​ൽ, ഇ​ന്ത്യ​നൂ​ർ അ​ഹ​മ്മ​ദ് കു​ട്ടി എ​ന്നി​വ​രെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു.

സ​ലാം വൈ​ല​ത്തൂ​ർ, അ​ലി മം​ഗ​ലം, മു​ഹ​മ്മ​ദ് കു​ട്ടി മ​ട​പ്പ​ള്ളി, ബ​ഷീ​ർ പ​യ്യ​ന​ങ്ങാ​ടി, മൂ​സു രാ​യി​ൻ, കു​ഞ്ഞാ​വ, സി.​കെ.​ആ​ദം എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ നി​യ​ന്ത്രി​ച്ചു. ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ബ്ദു​സ്സ​ലാം കു​റു​ക്കോ​ൾ സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ ഇ​ബ്രാ​ഹിം മൂ​സ ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - KKMA Malappuram District Committee Education Award Distribution

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.