കുവൈത്ത് സിറ്റി: അറേബ്യൻ ഗൾഫ് കപ്പിൽ മികച്ചതാരത്തിനും ടോപ് സ്കോറർക്കുമുള്ള പുരസ്കാരങ്ങൾ ബഹ്റൈന്‍. മികച്ച താരമായി ബഹ്റൈൻ ഗോളി ഇബ്രാഹീം ലുത്ഫുല്ലയും, മൂന്ന് ഗോളുകൾ നേടിയ മുഹമ്മദ് മർഹൂൻ ടൂർണമെന്റിലെ സ്കോറർ പുരസ്കാരവും നേടി. അറേബ്യൻ ഗൾഫ് കപ്പ് ഫുട്ബാൾ സാങ്കേതിക സമിതിയാണ് ഇവരെ തെരഞ്ഞെടുത്തത്.
മിഡ്ഫീൽഡറായി കളിക്കുന്ന മർഹൂൻ മൂന്ന് ഗോളുകളാണ് അറബ് കപ്പിൽ നേടിയത്. അറേബ്യൻ ഗൾഫ് കപ്പിൽ രണ്ട് തവണ ക്ലീൻഷിറ്റ് നേടിയ ഏക ഗോൾകീപ്പറാണ് ബഹ്റൈന്റെ ഇബ്രാഹീം ലുത്ഫുല്ല. ഇരുവർക്കുമുള്ള പുരസ്കാരങ്ങൾ കിരീടാവകാശി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ മുബാറക് അസ്സബാഹ് കൈമാറി. അതേസമയം, ഗൾഫ് കപ്പിൽ ആരാധക വോട്ടിൽ കുവൈത്തിന്റെ മുഹമ്മദ് ദഹ്ഹാം മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.