കുവൈത്ത് സിറ്റി: അറേബ്യൻ ഗൾഫ് കപ്പ് രാജ്യത്തെ ടൂറിസം മേഖലക്ക് ഉണർവേകി. ഫുട്ബാളും പുതുവർഷവും എത്തിയതോടെ ജനുവരി ഒന്നിനും നാലിനുമിടയിൽ രാജ്യത്ത് എത്തിയത് ഏകദേശം 79,000 പേരാണ്. വിവിധ ഗൾഫ് നാടുകളിൽ നിന്നടക്കമുള്ളവരിൽ മിക്കവരും ഗൾഫ് കപ്പ് മത്സരങ്ങൾ കാണാനെത്തി. ഒമാൻ, ബഹ്റൈൻ എന്നിവിടങ്ങളിൽ നിന്നു പ്രത്യേക വിമാന സർവിസും ഉണ്ടായി. വിനോദസഞ്ചാരികളുടെയും കായിക പ്രേമികളുടെയും കുത്തൊഴുക്ക് രാജ്യത്തെ സമ്പദ് വ്യവസ്ഥക്ക് വലിയ ഉത്തേജനം നൽകിയെന്ന് കുവൈത്ത് യൂനിയൻ ഓഫ് റസ്റ്റാറന്റ്സ്, കഫേസ് ആൻഡ് ഫുഡ് സപ്ലൈസ് ചെയർമാൻ ഫഹദ് അൽഅർബാഷ് പറഞ്ഞു.
കുവൈത്ത് ഹോട്ടൽ അസോസിയേഷന്റെ എല്ലാ ഹോട്ടലുകളിലും, പ്രത്യേകിച്ച് ഉയർന്ന തരത്തിലുള്ളവയിൽ 100 ശതമാനം ഒക്യുപ്പൻസി നിരക്ക് കൈവരിച്ചു.മുബാറക്കിയയിലെയും ഹെറിറ്റേജ് സൈറ്റുകളിലെയും ജനപ്രിയ റസ്റ്റാറന്റുകളിലും കഫേകളിലും അവന്യൂസ്, മറീന, ഗേറ്റ്, 360 മാളുകളിലെ സ്ഥാപനങ്ങളിലും വിൽപ്പന 30 ശതമാനം മുതൽ 40 ശതമാനം വരെ വർധിച്ചതായി അൽ അർബാഷ് വ്യക്തമാക്കി. വിവിധ പ്രദേശങ്ങളിലെ റസ്റ്റാറന്റുകളിലും കഫേകളിലും വിൽപനയിൽ 10 മുതൽ 15 ശതമാനം വരെ വർധനയുണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.