ആൺവേഷം ധരിച്ചതിന് അറസ്റ്റ്: കുവൈത്തി സ്ത്രീക്ക് 4000 ദീനാർ നഷ്ടപരിഹാരം

കുവൈത്ത് സിറ്റി: ആൺവേഷം ധരിച്ചതിന് അറസ്റ്റ് ചെയ്യപ്പെട്ട കുവൈത്തി സ്ത്രീക്ക് 4000 ദീനാർ നഷ്ടപരിഹാരം നൽകാൻ വിധിച്ച് കുവൈത്ത് സുപ്രീംകോടതി. ആഭ്യന്തര മന്ത്രാലയമാണ് നഷ്ടപരിഹാരം നൽകേണ്ടത്. നീതീകരിക്കാനാകാത്ത അറസ്റ്റ് ആയിരുന്നു ഇവരുടേതെന്ന് കോടതി നിരീക്ഷിച്ചു. 2012ലാണ് കേസിനാസ്പദ സംഭവം. ജീൻസും ടീഷർട്ടും ധരിച്ച സ്ത്രീയാണ് അറസ്റ്റിലായത്. കീ​ഴ്​​ക്കോ​ടതി വിധിക്കെതിരെ ആഭ്യന്തര മന്ത്രാലയം നൽകിയ അപ്പീലിൽ സുപ്രീം കോടതി സ്ത്രീക്ക് അനുകൂലമായി വിധിക്കുകയായിരുന്നു. 12,000 ദീനാർ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് ഇവർ കോടതിയെ സമീപിച്ചത്. കീ​ഴ്​​ക്കോ​ടതി 3000 ദീനാർ നഷ്ടപരിഹാരം വിധിക്കുകയും അപ്പീൽ കോടതി ഇത് 8000 ദീനാർ ആയി ഉയർത്തുകയും അവസാനം സുപ്രീംകോടതി 4000 ദീനാറായി നിജപ്പെടുത്തുകയുമായിരുന്നു.

Tags:    
News Summary - Arrested for disguising himself as a man; 4000 dinars compensation for a woman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.