കുവൈത്ത് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈത്തിന്റെ 44ാമത് വാർഷിക പ്രതിനിധി സമ്മേളനം ഈ മാസം 27ന് നടക്കും. അസ്പിയർ സ്കൂൾ അബ്ബാസിയ ഷട്ടിൽ കോർട്ട് ഹാളിൽ സമ്മേളനം ഡോ. രാജ ഹരിപ്രസാദ് ഉദ്ഘാടനം ചെയ്യും. കുവൈത്തിലെ നാലു മേഖലകളിൽനിന്നുള്ള 83 യൂനിറ്റ് സമ്മേളനങ്ങളും നാലു മേഖല പ്രതിനിധി സമ്മേളനങ്ങളും പൂർത്തിയാക്കിയാണ് വാർഷിക പൊതുസമ്മേളനം ഒരുങ്ങുന്നത്.
നാലു മേഖലകളിൽനിന്നായി 308 പ്രതിനിധികളും കേന്ദ്ര കമ്മിറ്റി അംഗങ്ങളും സമ്മേളനത്തിൽ പങ്കെടുക്കും.
സമ്മേളനത്തിന്റെ നടത്തിപ്പിന് സി.കെ. നൗഷാദ് ചെയർമാനും ജ്യോതിഷ് ചെറിയാൻ വൈസ് ചെയർമാനും കല കുവൈത്ത് ജനറൽ സെക്രട്ടറി ജെ. സജി കൺവീനറുമായ വിപുലമായ സ്വാഗതസംഘം രൂപവത്കരിച്ചു. അബ്ബാസിയ കല സെന്ററിൽ നടന്ന യോഗത്തിൽ കല കുവൈത്ത് പ്രസിഡന്റ് പി.ബി. സുരേഷ് അധ്യക്ഷത വഹിച്ചു. ജോയന്റ് സെക്രട്ടറി ജിതിൻ പ്രകാശ് സ്വാഗതവും വൈസ് പ്രസിഡന്റ് ശൈമേഷ് അനുശോചനവും അവതരിപ്പിച്ചു. ജനറൽ സെക്രട്ടറി ജെ. സജി വിശദീകരണം നൽകി. കല കുവൈത്ത് ട്രഷറർ അജ്നാസ്, അബ്ബാസിയ മേഖല സെക്രട്ടറി നവീൻ എന്നിവർ സംബന്ധിച്ചു. സ്വാഗതസംഘം ചെയർമാൻ സി.കെ. നൗഷാദ് നന്ദി പറഞ്ഞു.
മാത്യു ജോസഫ് (സ്റ്റേജ്), ശ്രീജിത്ത് (പബ്ലിസിറ്റി), ഗോപകുമാർ (ഭക്ഷണം), ശ്രീജിത് ആർ.ഡി.ബി (വളന്റിയർ), സണ്ണി സൈജേഷ് (സ്വാഗതഗാനം), മനു തോമസ് (ഫിനാൻസ്) തുടങ്ങിയവരുടെ നേതൃത്വത്തിൽ വിവിധ സബ്കമ്മിറ്റികൾക്കും യോഗം രൂപം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.