ക​ല(​ആ​ർ​ട്ട്) കു​വൈ​ത്ത് ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്ത​സ​​മ്മേ​ള​ന​ത്തി​ൽ

ക​ല (ആ​ർ​ട്ട്) ‘നി​റം- 2024’ചി​ത്ര​ര​ച​ന മ​ത്സ​രം ഡി​സം​ബ​ർ ആ​റി​ന്

കു​വൈ​ത്ത് സി​റ്റി: ക​ല (ആ​ർ​ട്ട്) കു​വൈ​ത്ത് ശി​ശു​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ഇ​ന്ത്യ​ൻ സ്കൂ​ൾ കു​ട്ടി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന ‘നി​റം 2024’ ചി​ത്ര ര​ച​ന മ​ത്സ​രം ഡി​സം​ബ​ർ ആ​റി​ന് ഖൈ​ത്താ​ൻ ഇ​ന്ത്യ​ൻ ക​മ്യൂ​ണി​റ്റി സ്കൂ​ളി​ൽ ന​ട​ക്കും.

ഉ​ച്ച​ക്ക് ശേ​ഷം ര​ണ്ടു​മ​ണി​ക്ക് മ​ത്സ​രം ആ​രം​ഭി​ക്കും. 2005 മു​ത​ൽ നി​റം എ​ന്ന പേ​രി​ൽ വി​ജ​യ​ക​ര​മാ​യി സം​ഘ​ടി​പ്പി​ച്ചു​വ​രു​ന്ന ഈ ​പ​രി​പാ​ടി​യു​ടെ 20ാം വാ​ർ​ഷി​ക​മാ​ണ് ഈ ​വ​ർ​ഷ​മെ​ന്ന് സം​ഘാ​ട​ക​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. എ​ൽ.​കെ.​ജി മു​ത​ൽ ഒ​ന്നാം ക്ലാ​സു വ​രെ, ര​ണ്ടാം ക്ലാ​സ് മു​ത​ൽ നാ​ലു വ​രെ, അ​ഞ്ചാം ക്ലാ​സ് മു​ത​ൽ ഏ​ഴ് വ​രെ, എ​ട്ടാം ക്ലാ​സ് മു​ത​ൽ പ​ന്ത്ര​ണ്ടാം ക്ലാ​സ് വ​രെ എ​ന്നി​ങ്ങ​നെ ഡ്രോ​യി​ങ്ങി​ലും പെ​യി​ന്റി​ങ്ങി​ലു​മാ​യി നാ​ല് ഗ്രൂ​പ്പു​ക​ളി​ലാ​യാ​ണ് മ​ത്സ​രം.

ആ​ദ്യ ര​ണ്ടു ഗ്രൂ​പ്പു​ക​ൾ​ക്ക് ക്ര​യോ​ൺ​സും ക​ള​ർ പെ​ൻ​സി​ലും മ​റ്റു​ള്ള​വ​ക്ക് വാ​ട്ട​ർ ക​ള​റു​ക​ളും ഉ​പ​യോ​ഗി​ക്കാം. ഇ​ത് മ​ത്സ​രാ​ർ​ഥി​ക​ൾ കൊ​ണ്ടു​വ​ര​ണം. ഡ്രോ​യി​ങ് ഷീ​റ്റ് സം​ഘാ​ട​ക​ർ ന​ൽകും. ഏ​ഴാം ക്ലാ​സ് മു​ത​ൽ പ​ന്ത്ര​ണ്ടാം ക്ലാ​സ് വ​രെ​യു​ള്ള കു​ട്ടി​ക​ൾ​ക്കാ​യി ക്ലേ ​സ്ക​ൾ​പ്ച്ച​ർ മ​ത്സ​ര​വും ര​ക്ഷി​താ​ക്ക​ൾ​ക്കും സ​ന്ദ​ർ​ശ​ക​ർ​ക്കും പ​ങ്കെ​ടു​ക്കാ​വു​ന്ന ഓ​പ​ൺ ക്യാ​ൻ​വാ​സ് പെ​യി​ന്റി​ങ്ങും ഒ​രു​ക്കി​യി​ട്ടു​ണ്ട്.

ഓ​പ​ൺ ക്യാ​ൻ​വാ​സ് മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​ർ​ക്കും സ​മ്മാ​നം ല​ഭി​ക്കും. ഒ​ന്നാം സ​മ്മാ​നം നേ​ടു​ന്ന​വ​ർ​ക്ക് സ്വ​ർ​ണ നാ​ണ​യ​വും ര​ണ്ടും മൂ​ന്നും സ​മ്മാ​ന​ങ്ങ​ൾ​ക്കു​പു​റ​മെ 75 പേ​ർ​ക്ക് മെ​റി​റ്റ് പ്രൈ​സും 10 ശ​ത​മാ​നം പേ​ർ​ക്ക് പ്രോ​ത്സാ​ഹ​ന സ​മ്മാ​ന​വും ന​ൽ​കും. ഡി​സം​ബ​ർ മൂ​ന്നു​വ​​രെ ഓ​ൺ​ലൈ​ൻ ര​ജി​സ്റ്റ​ർ ചെ​യ്യാം www.kalakuwait.net. ഫോ​ൺ- 67042514, 66114364, 66015466, 97219439.

വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ ക​ല(​ആ​ർ​ട്ട്) കു​വൈ​ത്ത് പ്ര​സി​ഡ​ന്റ് ശി​വ​കു​മാ​ർ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​നീ​ഷ് വ​ർ​ഗീ​സ്, നി​റം ജ​ന​റ​ൽ ക​ൺ​വീ​ന​ർ പി.​ഡി. രാ​കേ​ഷ്, ട്ര​ഷ​റ​ർ അ​ജി​ത് കു​മാ​ർ, പ​ബ്ലി​ക് റി​ലേ​ഷ​ൻ ക​ൺ​വീ​ന​ർ മു​കേ​ഷ്, അ​മേ​രി​ക്ക​ൻ ടൂ​റി​സ്റ്റ​ർ മാ​ർ​ക്ക​റ്റി​ങ് മാ​നേ​ജ​ർ ഹ​ബീ​ബ്, ര​ജി​സ്ട്രേ​ഷ​ൻ ക​ൺ​വീ​ന​ർ സു​നി​ൽ കു​മാ​ർ പ്രോ​ഗ്രാം, ജോ​യ​ന്‍റ് ക​ൺ​വീ​ന​ർ അ​നീ​ച്ച ഷൈ​ജി​ത് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - Art Painting competition

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.