കുവൈത്ത് സിറ്റി: ആക്ടിങ് പ്രധാനമന്ത്രിയും പ്രതിരോധ-ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് സൗദ് അസ്സബാഹ് ഇറാഖി ദേശീയ സുരക്ഷ ഉപദേഷ്ടാവ് ഖാസിം അൽ അറാജിയുമായി കൂടിക്കാഴ്ച നടത്തി. ഇരു രാജ്യങ്ങൾക്കുമിടയിലുള്ള ഉഭയകക്ഷി സഹകരണം മെച്ചപ്പെടുത്തൽ പ്രത്യേകിച്ച് സുരക്ഷ മേഖലയിൽ കൂടിക്കാഴ്ചയിൽ ചർച്ചചെയ്തു.
അന്താരാഷ്ട്ര ഉടമ്പടികളിലും ഇരുപക്ഷവും തമ്മിലുള്ള കരാറുകളിലും കുവൈത്തും ഇറാഖും തമ്മിലുള്ള സഹകരണം തുടരേണ്ടതിന്റെ പ്രാധാന്യവും ഇരുവരും ഊന്നിപ്പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള സുരക്ഷ ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള കുവൈത്തിന്റെ ശ്രമങ്ങൾക്ക് ശൈഖ് ഫഹദ് യൂസഫ് സൗദ് അസ്സബാഹിനോട് അൽ അറാജി നന്ദി രേഖപ്പെടുത്തി. ബയാൻ പാലസിൽ നടന്ന കൂടിക്കാഴ്ചയിൽ കുവൈത്തിലെ ഇറാഖ് അംബാസഡർ അൽ മൻഹാൽ അൽ സാഫിയും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.