ഏഷ്യൻ ഷോട്ട്ഗൺ ചാമ്പ്യൻഷിപ് ഉദ്ഘാടനം

ഏഷ്യൻ ഷോട്ട്ഗൺ ചാമ്പ്യൻഷിപ്പിന് കുവൈത്തിൽ തുടക്കം

കുവൈത്ത് സിറ്റി: ഏഷ്യൻ ഷോട്ട്ഗൺ ചാമ്പ്യൻഷിപ്പിന് കുവൈത്തിൽ തുടക്കമായി. ഏഷ്യൻ ഷൂട്ടിംഗ് കോൺഫെഡറേഷൻ (എ.എസ്.‌സി) പ്രസിഡന്റ് ശൈഖ് സൽമാൻ സബാഹ് അൽ സാലിം അസ്സബാഹ് ഉദ്ഘാടനം ചെയ്തു. കുവൈത്ത് ഷൂട്ടിംങ് സ്‌പോർട്‌സ് ക്ലബ്ബിന്റെ ഓണററി പ്രസിഡന്റ് കൂടിയായ ശൈഖ് സൽമാൻ ഷൂട്ടർമാർക്ക് വിജയം ആശംസിച്ചു. ഇന്റർനാഷനൽ ഷൂട്ടിംങ് സ്‌പോർട്‌സ് ഫെഡറേഷൻ (ഐ.എസ്‌.എസ്‌.എഫ്) പ്രസിഡന്റ് ലൂസിയാനോ റോസി, കുവൈത്ത്,അറബ് ഷൂട്ടിംങ് ഫെഡറേഷനുകളുടെ പ്രസിഡന്റ് എഞ്ചിനിയർ ദുഐജ് അൽ ഒതൈബി എന്നിവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. ശൈഖ് സബാഹ് അൽ അഹമ്മദ് ഒളിമ്പിക് ഷൂട്ടിംങ് കോംപ്ലക്‌സിലാണ് ഒമ്പത് ദിവസത്തെ ചാമ്പ്യൻഷിപ് നടക്കുന്നത്.

26 രാജ്യങ്ങളിൽ നിന്നായി 500 ഓളം ഷൂട്ടർമാരും പരിശീലകരും അഡ്മിനിസ്ട്രേറ്റിവ് സ്റ്റാഫും ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നുണ്ട്. കുവൈത്ത്, സൗദി അറേബ്യ, യു.എ.ഇ, ഒമാൻ, ഖത്തർ, ബഹ്‌റൈൻ, ഇറാഖ്, ലെബനാൻ, ജോർദാൻ, ഫലസ്തീൻ, സിറിയ, ഇറാൻ,സിംഗപ്പൂർ, ഇന്തോനേഷ്യ, കസാക്കിസ്താൻ, ഉസ്‌ബെക്കിസ്ഥാൻ, മലേഷ്യ, ഫിലിപ്പീൻസ്, തായ്‌ലൻഡ്, പാകിസ്താൻ, ഇന്ത്യ, ശ്രീലങ്ക, ചൈന,ജപ്പാൻ,ദക്ഷിണ കൊറിയ,ചൈനീസ് തായ്പേയ് എന്നീ രാജ്യങ്ങളിൽ നിന്നുള്ള ഷൂട്ടർമാർ പങ്കെടുക്കും.

Tags:    
News Summary - Asian Shotgun Championship begins in Kuwait

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.