ഏ​ഷ്യ​ൻ യൂ​ത്ത് ഹാ​ൻ​ഡ്‌​ബാ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ചൈ​ന​ക്കെ​തി​രെ കു​വൈ​ത്ത് താ​ര​ത്തി​ന്റെ മു​ന്നേ​റ്റം

ഏ​ഷ്യ​ൻ യൂ​ത്ത് ഹാ​ൻ​ഡ്‌​ബാ​ൾ ചാ​മ്പ്യ​ൻ​ഷി​പ്: കു​വൈ​ത്തി​ന് വി​ജ​യ​ത്തു​ട​ക്കം

കു​വൈ​ത്ത് സി​റ്റി: ജോ​ർ​ഡ​ൻ ത​ല​സ്ഥാ​ന​മാ​യ അ​മ്മാ​നി​ൽ ന​ട​ക്കു​ന്ന 18ാമ​ത് ഏ​ഷ്യ​ൻ യൂ​ത്ത് ഹാ​ൻ​ഡ്‌​ബാ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ കു​വൈ​ത്തി​ന് വി​ജ​യ​ത്തു​ട​ക്കം. ആ​ദ്യ മ​ത്സ​ര​ത്തി​ൽ കു​വൈ​ത്ത് ചൈ​ന​യെ (28-24) തോ​ൽ​പി​ച്ചു.

കു​വൈ​ത്ത് താ​രം അ​ബ്ദു​ൽ അ​സീ​സ് അ​ൽ ന​ജ്ജാ​റി​നെ ക​ളി​യി​ലെ താ​ര​മാ​യി തി​ര​ഞ്ഞെ​ടു​ത്തു.ക​ളി​ക്കാ​രു​ടെ പ​രി​ശ്ര​മ​ത്തെ​യും സാ​ങ്കേ​തി​ക നി​ല​വാ​ര​ത്തെ​യും കു​വൈ​ത്ത് ഡെ​ലി​ഗേ​ഷ​ന്‍റെ ത​ല​വ​ൻ ഖാ​ഇ​ദ് അ​ൽ അ​ദ്വാ​നി പ്ര​ശം​സി​ച്ചു.

ഇ​റാ​നും ചൈ​ന​യും ഉ​ൾ​പ്പെ​ടു​ന്ന ശ​ക്ത​മാ​യ ഗ്രൂ​പ്പി​ലാ​ണ് കു​വൈ​ത്തെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. 2025ൽ ​പോ​ള​ണ്ടി​ൽ ന​ട​ക്കു​ന്ന 25ാമ​ത് ജൂ​നി​യ​ർ ഹാ​ൻ​ഡ്‌​ബാ​ൾ ലോ​ക ചാ​മ്പ്യ​ൻ​ഷി​പ്പി​നു​ള്ള ഏ​ഷ്യ​ൻ രാ​ജ്യ​ങ്ങ​ളെ ഈ ​ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ നി​ന്ന് ​െത​ര​ഞ്ഞെ​ടു​ക്കും.

Tags:    
News Summary - Asian Youth Handball Championship: Kuwait wins

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.