കുവൈത്ത് സിറ്റി: കെ.എം.സി.സി കാസർകോട് ജില്ല കമ്മിറ്റി നോർക്ക പ്രവാസി ക്ഷേമനിധി ബോധവത്കരണവും അംഗത്വ കാമ്പയിനും സംഘടിപ്പിച്ചു. ഫഹാഹിൽ മെഡക്സ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ജില്ല പ്രസിഡന്റ് റസാക്ക് അയ്യൂർ അധ്യക്ഷത വഹിച്ചു. കെ.എം.സി.സി സ്റ്റേറ്റ് പ്രസിഡന്റ് നാസർ മശ്ഹൂർ തങ്ങൾ ഉദ്ഘാടനം ചെയ്തു.സ്റ്റേറ്റ് ജനറൽ സെക്രട്ടറി മുസ്തഫ കാരി, ട്രഷറർ ഹാരിസ് വള്ളിയോത്ത്, വൈസ് പ്രസിഡന്റ് ഇഖ്ബാൽ മാവിലാടം, സൈനുദ്ദീൻ കടിഞ്ഞീമൂല, കാസർകോട് ജില്ല ആക്ടിങ് ജനറൽ സെക്രട്ടറി റഫീക്ക് ഒളവറ, വൈസ് പ്രസിഡന്റുമാരായ അഷ്റഫ് തൃക്കരിപ്പൂർ, അബുല്ല കടവത്ത്, സെക്രട്ടറിമാരായ ഖാലിദ് പള്ളിക്കര, ബഷീർ മുന്നീപ്പാടി, മണ്ഡലം പ്രസിഡന്റ് അസീസ് തളങ്കര, തൃക്കരിപ്പൂർ മണ്ഡലം ആക്ടിങ് പ്രസിഡന്റ് ഫിറോസ് യു.പി, മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി ആക്ടിങ് സെക്രട്ടറി ഷാഹുൽ ചെറുഗോളി, കോഴിക്കോട് ജില്ല പ്രസിഡന്റ് അസീസ് തിക്കോടി, തിരുവനന്തപുരം ജില്ല സെക്രട്ടറി ഷാജഹാൻ എന്നിവർ സംസാരിച്ചു. നൗഷാദ് ചന്തേര വിഷയം അവതരിപ്പിച്ചു. ഹെൽപ് ഡസ്ക് ചെയർമാൻ കബീർ തളങ്കര സ്വാഗതവും സെക്രട്ടറി മുത്തലീബ് തെക്കെക്കാട് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.