കുവൈത്ത് സിറ്റി: ഇറാഖിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് കുവൈത്തിെൻറ സഹായം തുണയാവുന്നു. ചികിത്സ ഉപകരണങ്ങളും കോവിഡ് പ്രതിരോധ വസ്തുക്കളും ലാബ് ഉപകരണങ്ങളും ആംബുലൻസും നൽകിയതിന് പുറമെ കുവൈത്ത് വകയായി ബോധവത്കരണ ലഘുലേഖകളും നോട്ടീസുകളും അച്ചടിച്ച് വിതരണം നടത്തുകയും ചെയ്തു. കുവൈത്തിെൻറ മാനുഷിക സേവന പ്രവർത്തനങ്ങളെ ലോകാരോഗ്യ സംഘടനയുടെ ഇറാഖ് മിഷൻ മേധാവി ഡോ. അദ്ഹം ഇസ്മായിൽ അഭിനന്ദിച്ചു.
ഇറാഖിലെ സുലൈമാനിയ ഗവർണറേറ്റിലെ എട്ടുലക്ഷം പേർക്ക് കുവൈത്തിെൻറ സഹായം പ്രയോജനപ്പെട്ടതായി അദ്ദേഹം കൂട്ടിച്ചേർത്തു. കുവൈത്ത് സർക്കാറിനും അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിനും ലോകാരോഗ്യ സംഘടന പ്രതിനിധി നന്ദി അറിയിച്ചു. യുദ്ധത്തിെൻറ മുറിപ്പാടുണങ്ങി ഇറാഖുമായി ഉൗഷ്മളമായ സാഹോദര്യ ബന്ധമാണ് കുവൈത്തിന് നിലവിലുള്ളത്. പലവട്ടം കുവൈത്തിെൻറ കാരുണ്യഹസ്തം ദുരിതാവസ്ഥയിലുള്ള ഇറാഖിന് നേരെ നീണ്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.