കുവൈത്ത് സിറ്റി: ഫാറൂഖ് കോളജ് ഹെൽത്ത് സെൻററിന് കീഴിൽ പ്രവർത്തിക്കുന്ന തണൽ ഡയാലിസിസ് സെൻററിന് കഴിഞ്ഞ മൂന്നു വർഷമായി ഫോസ കുവൈത്ത് ചാപ്റ്റർ നൽകി വരുന്ന സഹായം ഈ വർഷവും നൽകി. ഫാറൂഖ് കോളജ് പ്രിൻസിപ്പലിെൻറ ഓഫിസിൽ നടന്ന ലളിതമായ ചടങ്ങിൽ ഫോസ കുവൈത്ത് ചാപ്റ്റർ പ്രസിഡൻറ് മുഹമ്മദ് റാഫി സഹായധനം പ്രിൻസിപ്പലിന് കൈമാറി.
ഫോസ സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് കുഞ്ഞലവി, സെക്രട്ടറി ഇമ്പിച്ചിക്കോയ, ട്രഷറർ അസ്സു, റഹീം, യൂസുഫ് എന്നിവരും ഫോസ റിയാദ് കമ്മിറ്റി പ്രസിഡൻറ് നൗഷാദ്, അബ്ദുൽ മജീദ് എന്നിവരും പങ്കെടുത്തു. ഇപ്പോൾ സെൻററിന് കീഴിൽ 10 ഡയാലിസിസ് മെഷീനുകളിലായി പാവപ്പെട്ടവർക്കു സൗജന്യമായി ഡയാലിസിസ് നൽകിവരുന്നു. കോളജ് പാലിയേറ്റിവ് സെൻററിന് കീഴിലുള്ള വിദ്യാർഥികളുടെ നേതൃത്വത്തിൽ വിദ്യാർഥികളുടെ കൂട്ടായ്മതന്നെയാണ് എല്ലാ പ്രവത്തനങ്ങൾക്കും നേതൃത്വം നൽകുന്നത്. രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ പ്രവർത്തിച്ചുവരുന്ന ഫോസയുടെ യൂനിറ്റുകളും ഫോസ സെൻട്രൽ കമ്മിറ്റിയുമാണ് സാമ്പത്തിക സഹായം നൽകിവരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.