കുവൈത്ത് സിറ്റി: ജീവിത പരിവർത്തനത്തിനും ശുദ്ധീകരണത്തിനും ഖുർആനിക ജീവിതത്തിലേക്ക് മടങ്ങണമെന്ന് കെ.ഐ.ജി ശൂറ അംഗവും വിദ്യാഭ്യാസ ബോർഡ് കൺവീനറുമായ അബ്ദുൽ റസാഖ് നദ്വി പറഞ്ഞു.
കെ.ഐ.ജി ഫർവാനിയ ഏരിയ ഖുർആൻ സ്റ്റഡി സെന്റർ സംഘടിപ്പിച്ച പഠിതാക്കളുടെ സംഗമത്തിൽ മുഖ്യ പ്രഭാഷണം നിർവഹിക്കുകയായിരുന്നു അദ്ദേഹം. നിത്യജീവിതത്തിലെ ഒരു ചര്യയായി ഖുർആൻ പഠനം മാറ്റുകയും അങ്ങനെ ജീവിതവിശുദ്ധി കൈവരിക്കുകയും ചെയ്യണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഐഡിയൽ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ഏരിയ വൈസ് പ്രസിഡന്റ് ഷാനവാസ് തോപ്പിൽ അധ്യക്ഷത വഹിച്ചു. ശിഹാബുദ്ദീൻ ഖിറാഅത്ത് നടത്തി. ഖുർആൻ സ്റ്റഡി സെന്റർ കൺവീനർ അനീസ് അബ്ദുൽ സലാം സമാപനവും പ്രാർഥനയും നിർവഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.