വിമാന ടിക്കറ്റ്​ ചരിത്രത്തിലെ ഉയർന്ന നിലയിൽ

കുവൈത്ത്​ സിറ്റി: ഇന്ത്യയിൽനിന്ന്​ കുവൈത്തിലേക്കുള്ള വിമാന ടിക്കറ്റ്​ ചരിത്രത്തിലെ ഉയർന്ന നിലയിൽ. കൊച്ചി, മും​ബൈ, ഹൈദരാബാദ്​ എന്നിവിടങ്ങളിൽനിന്ന്​ കുവൈത്തിലേക്ക്​ നേരിട്ടുള്ള ടിക്കറ്റ്​ നിരക്ക്​ സെപ്​റ്റംബർ ആദ്യ രണ്ടാഴ്​ചകളിൽ ഒന്നേകാൽ ലക്ഷം മുതൽ രണ്ടുലക്ഷം വരെയാണ്​.

മാസങ്ങൾക്കു ശേഷം നേരിട്ടുള്ള വിമാന സർവിസിന്​ അനുമതി നൽകിയിട്ടുണ്ടെങ്കിലും ആഴ്​ചയിലെ പരമാവധി യാത്രക്കാരുടെ എണ്ണത്തിന്​ പരിധി നിശ്ചയിച്ചിട്ടുണ്ട്​. ആഴ്​ചയിൽ 5528 സീറ്റ്​ ആണ്​ കുവൈത്ത്​​ വ്യോമയാന വകുപ്പ്​ അനുവദിച്ചിട്ടുള്ളത്​. ഇതിൽ പകുതി ഇന്ത്യൻ വിമാനക്കമ്പനികൾക്കും പകുതി കുവൈത്തി വിമാനക്കമ്പനികളായ കുവൈത്ത്​ എയർവേസും ജസീറ എയർവേ​സും പങ്കിടുകയുമാണ്​.

ഇന്ത്യൻ വിമാനക്കമ്പനികളുടെ വിഹിതം വീതിച്ചുനൽകാൻ കുവൈത്ത്​ വ്യോമയാന വകുപ്പു മേധാവി യൂസുഫ്​ അൽ ഫൗസാൻ ഇന്ത്യൻ വ്യോമയാന വകുപ്പിന്​ അയച്ച കത്തിൽ നിർദേശിച്ചിട്ടുണ്ട്​. ഇന്ത്യ അന്താരാഷ്​ട്ര വിമാന സർവിസിന്​ വിലക്ക്​ ഏർപ്പെടുത്തിയത്​ തുടരുന്ന പശ്ചാത്തലത്തിൽ പ്രത്യേക എയർ ബബിൾ സംവിധാനത്തിലൂടെയാണ്​ ഇപ്പോൾ സർവിസ്​ ആരംഭിക്കുന്നത്​.

ആദ്യദിനം 656, രണ്ടാം ദിനം 1112, മൂന്നാംദിനം 648, നാലാം ദിനം 648, അഞ്ചാം ദിനം 1088, ആറാം ദിനം 638, ഏഴാംദിനം 738 എന്നിങ്ങനെയാണ്​ ​േക്വാട്ട നിശ്ചയിച്ചത്​. നാട്ടിൽനിന്ന്​ കുവൈത്തിലെത്തൽ അത്യാവശ്യമായിട്ടുള്ള പതിനായിരങ്ങൾ കാത്തിരിക്കുന്ന അവസ്ഥയിൽ ​േക്വാട്ട വർധിപ്പിച്ചാലേ ടിക്കറ്റ്​ നിരക്ക്​ കുറയൂ.

Tags:    
News Summary - At the highest level in air ticket history

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.